സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: കെപിസിസിയുടെ രാത്രി നടത്തം ഇന്ന്

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: കെപിസിസിയുടെ രാത്രി നടത്തം ഇന്ന്

തിരുവനന്തപുരം: സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ കെപിസിസിയുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി നടത്തം. ഇന്ന് രാത്രി ഒന്‍പതിന് സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായാണ് രാത്രി നടത്തം സംഘടിപ്പിക്കുന്നത്. പെണ്മയ്ക്കൊപ്പമെന്ന മുദ്രവാക്യം ഉയര്‍ത്തിയുള്ള വനിതകളുടെ രാത്രികാല നടത്തം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.

മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ഉള്‍പ്പെടെയുള്ള സംഘടനകളിലെ സ്ത്രീകള്‍ അണിനിരക്കും. കോണ്‍ഗ്രസിന്റെ എല്ലാ ജനപ്രതിനിധികളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.