മൊഫിയ പര്‍വീണിന്റെ ആത്മഹത്യ; ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മൊഫിയ പര്‍വീണിന്റെ ആത്മഹത്യ; ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ആലുവ: നിയമവിദ്യാര്‍ത്ഥി മോഫിയാ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസില്‍ അന്വേഷണം ഇന്ന് ആരംഭിക്കും. ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

പൊലീസിനെതിരെ ആരോപണം ഉയര്‍ന്നതോടെ മോഫിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വ്യാഴാഴ്ചയാണ് റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. മോഫിയയുടെ കുടുംബത്തിന്റെ പരാതികളും പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും അന്വേഷണ വിധേയമാക്കും.

ആരോപണവിധേയനായ സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ജനപ്രതിനിധികള്‍ നടത്തുന്ന സ്റ്റേഷന്‍ ഉപേരാധം ഇന്നും തുടരും. ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.