ഇന്ത്യയിൽ കോവിഡ് മരണങ്ങളില്‍ കേരളം രണ്ടാമത്; മുന്നില്‍ മഹാരാഷ്ട്ര

ഇന്ത്യയിൽ കോവിഡ് മരണങ്ങളില്‍ കേരളം രണ്ടാമത്; മുന്നില്‍ മഹാരാഷ്ട്ര

തിരുവനന്തപുരം: ഇന്ത്യയിൽ തന്നെ കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ രണ്ടാമത് കേരളം ഇതോടെ കോവിഡ് മരണങ്ങളില്‍ അയല്‍ സംസ്ഥാനങ്ങളെ കേരളം മറികടന്നു. ഇപ്പോൾ മഹാരാഷ്ട്രയില്‍ മാത്രമാണ് കേരളത്തിലേക്കാള്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ സംസ്ഥാനത്ത് 38,737 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബുധനാഴ്ച വരെയുള്ള കണക്കു പ്രകാരം കര്‍ണാടകയില്‍ ഇത് 38,185, തമിഴ്‌നാട്ടില്‍ 36,415 ആണ്. മഹാരാഷ്ട്രയില്‍ ആണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് 1.41 ലക്ഷം.

സമീപ ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും വളരെ കുറവു കോവിഡ് മരണങ്ങള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. കര്‍ണാടകയില്‍ മൂന്നും തമിഴ്‌നാട്ടില്‍ 14, മരണങ്ങളാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. കേരളത്തില്‍ ഇത് 308 ആണ്. ഇന്നലെ 384 മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നേരത്തെ കോവിഡ് മരണങ്ങളില്‍ ചേര്‍ക്കാതിരുന്നതും പിന്നീട് കോവിഡ് മരണമായി കണക്കാന്‍ തീരുമാനിച്ചവ കൂടി ചേര്‍ത്താണ് ഇപ്പോള്‍ പ്രതിദിന കണക്ക് പുറത്തുവിടുന്നത്. ഇതാണ് സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ കാര്യമായ കുറവു വരാത്തതിന് കാരണമെന്ന് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഒക്ടോബര്‍ രണ്ടു മുതല്‍ 9,598 മരണങ്ങളാണ് കോവിഡ് മരണങ്ങളുടെ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.