ഫ്രാൻസിസ് മാർപാപ്പയെ ബഹ്‌റൈൻ സന്ദർശിക്കുവാൻ ഔദ്യോഗികമായി ക്ഷണിച്ചുകൊണ്ട് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഇന്ന് രേഖാമൂലം സന്ദേശം അയച്ചു.
ഇന്ന് വത്തിക്കാനിൽ നടന്ന കൂടിക്കാഴ്ചയിൽ, രാജാവിൻറെ ഉപദേഷ്ടാവ്, ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ കൈമാറിയ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമൃദ്ധമായ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള രാജാവിൻറെ ആശംസകളും അറിയിച്ചിരുന്നു.
വിവിധ സംസ്‌കാരങ്ങളും നാഗരികതകളും തമ്മിൽ മതാന്തര സംവാദങ്ങളും ധാരണകളും സ്ഥാപിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മനുഷ്യ സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ എല്ലാവരിലും പ്രചരിപ്പിക്കുന്നതിലും ഫ്രാൻസിസ് മാർപാപ്പ വഹിച്ച നിർണായകവും പ്രമുഖവുമായ പങ്കിന് ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് രാജാവ് ഹമദ് മാർപാപ്പയെ അഭിനന്ദനം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.