ഫസല്‍ വധക്കേസില്‍ സിപിഎമ്മുകാരെ രക്ഷിച്ചില്ല: പാര്‍ട്ടി തനിനിറം കാണിച്ചു; മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ സെക്യൂരിറ്റിപ്പണി ചെയ്യുന്നു

ഫസല്‍ വധക്കേസില്‍ സിപിഎമ്മുകാരെ രക്ഷിച്ചില്ല: പാര്‍ട്ടി തനിനിറം കാണിച്ചു; മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ സെക്യൂരിറ്റിപ്പണി ചെയ്യുന്നു

കൊച്ചി: വിവാദമായ തലശേരി ഫസല്‍ വധക്കേസില്‍ പ്രതികളായ സിപിഎം നേതാക്കളെ രക്ഷിക്കാത്തതിന്റെ വൈരാഗ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ ഐ.പി.എസ് ഓഫീസര്‍ കെ.രാധാകൃഷ്ണന് പാര്‍ട്ടി വിധിച്ചത് കടുത്ത ശിക്ഷ.

സിപിഎം നിര്‍ദേശ പ്രകാരം പിണറായി സര്‍ക്കാര്‍ രാധാകൃഷ്ണന് വിരമിക്കല്‍ ആനുകൂല്യങ്ങളും പെന്‍ഷനും നിക്ഷേധിച്ചു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട മുന്‍ ഐ.പി.എസ് ഓഫീസര്‍ ജീവിക്കാനായി ഇപ്പോള്‍ കര്‍ണാടകയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റിപ്പണി ചെയ്യുകയാണ്.

സര്‍ക്കാര്‍ തനിക്ക് എല്ലാ ആനുകൂല്യങ്ങളും നിഷേധിച്ചുവെന്ന് കെ.രാധാകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് അപേക്ഷിച്ചിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് പറഞ്ഞ് അദ്ദേഹം അധിക്ഷേപിക്കുകയായിരുന്നു. ഫസല്‍ വധക്കേസിന്റെ അന്വേഷണം കാരായി രാജനിലേക്കും കാരായി ചന്ദ്രശേഖരനിലേക്കും എത്തിയത് കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ പഴുതുകളില്ലാത്ത അന്വേഷണമായിരുന്നു.

സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീണ്ടതോടെ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഇടപെടല്‍ ഉണ്ടായി. ആര്‍.എസ്.എസുകാരെ പ്രതിയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അതിന് തയ്യാറാവാതെ വന്നത് തന്നോടുള്ള വൈരാഗ്യത്തിന് കാരണമായെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

സ്ഥാനക്കയറ്റത്തിലൂടെയാണ് രാധാകൃഷ്ണന് ഐ.പി.എസ് ലഭിച്ചത്. പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ ജോലിയില്‍ നിന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. പിന്നീട് വിരമിക്കുന്നത് വരെയുള്ള നാലര വര്‍ഷക്കാലം തിരിച്ചെടുത്തിരുന്നില്ല. ആറ് മാസം മുമ്പാണ് രാധാകൃഷ്ണന്‍ വിരമിച്ചത്.

പെന്‍ഷനും ആനുകൂല്യങ്ങളും തടഞ്ഞതോടെ ജീവിക്കാന്‍ മറ്റ് വഴികളില്ലാതെ ഈ മുന്‍ ഐ.പി.എസ് ഓഫീസര്‍ സെക്യൂരിറ്റി ജോലി ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി തവണ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നുവെങ്കിലും അനുകൂല നടപടികള്‍ ഒന്നും ഉണ്ടായില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.