ആദരവ് 2021: കോവിഡ് പോരാളികളെ ആദരിക്കാൻ ചങ്ങനാശേരി സർഗ്ഗക്ഷേത്ര ഒരുങ്ങുന്നു

ആദരവ് 2021: കോവിഡ് പോരാളികളെ ആദരിക്കാൻ ചങ്ങനാശേരി സർഗ്ഗക്ഷേത്ര ഒരുങ്ങുന്നു

ചങ്ങനാശേരി:ചെത്തിപ്പുഴ സർഗക്ഷേത്ര കൾചറൽ & ചാരിറ്റബിൾ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആദരവ് 2021 നാളെ നടത്തപ്പെടുന്നു.  ഈ ചടങ്ങിൽവച്ച്  കോവിഡ് പോരാളികളെ ആദരിക്കുകയും മോട്ടോർ വാഹന വകുപ്പ് തൃശൂർ സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറായി സ്ഥാനക്കയറ്റം കിട്ടിയ ശ്രീ ജിജി ജോർജ് കോട്ടപ്പുറത്തിനും (കൺവീനർ സർഗക്ഷേത്ര) ഇടുക്കി ജില്ല ക്രൈം ബ്രാഞ്ച് എസ്. പി ശ്രീ വി. യൂ.കുര്യക്കോസ് ഐ പി എസ് നും, സ്വീകരണം നൽകുകയും ചെയ്യുന്നു .



2021 നവംബർ ഇരുപത്തിയേഴ് ശനിയാഴ്ച രാവിലെ പതിനൊന്നിന് ചെത്തിപ്പുഴ സർഗക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന ചടങ്ങ് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ ജോസഫ് വാണിയപുരക്കൽ ഉദ്‌ഘാടനം ചെയ്യും സർഗക്ഷേത്ര രക്ഷാധികാരി ഫാ തോമസ് ചൂളപ്പറമ്പിൽ സി.എം.ഐ അധ്യക്ഷത വഹിക്കും സർഗക്ഷേത്ര ഡയറക്ടർ ഫാ അലക്സ് പ്രായിക്കളം സി.എം.ഐ സെക്രട്ടറി ശ്രീ വർഗി സ് ആന്റണി, അഡ്വ. റോയ് തോമസ്, ശ്രീ. ജിജി ഫ്രാൻസിസ്, ശ്രീ. വി. ജെ.ലാലി,ശ്രീ. എസ്സ് പ്രേമചന്ദ്രൻ , ശ്രീമതി. ജമുന ഫ്രാൻസിസ്, ശ്രീ. ജോസ് ജോൺസ് പുതിയപറമ്പിൽ , വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സോഫി ലാലിച്ചൻ, വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ബിനു മൂലയിൽ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ലാലിമ്മ ടോമി,തുടങ്ങിയവർ പ്രസംഗിക്കും. വാഴപ്പള്ളി പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നുറിൽപരം ആളുകളെ യോഗത്തിൽ ആദരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.