ബ്രൈനിയാകസ് സീപാസ് സെമിനാർ നടത്തി

ബ്രൈനിയാകസ്  സീപാസ് സെമിനാർ നടത്തി

കോട്ടയം: എംജി യൂണിവേഴ്സിറ്റി സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (സീപാസ്) അക്കാദമിക പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ബ്രൈനിയാകസ് ലക്ചർ സീരിയസ് സിന്ടെ അഞ്ചാം പതിപ്പ് ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ബ്രോഡ്‌കാസ്റ്റ ജേണലിസ്റ്റ് അമീനാ സൈനു ഉദ്ഘാടനം ചെയ്തു. സീപാസ് ഡയറക്ടർ ഡോ. പി കെ പത്മകുമാർ ഓൺലൈനായി നടത്തപ്പെട്ട യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചു.


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പ്രിൻസിപ്പൽ ഡോ. ലിജിമോൾ പി ജേക്കബ് 'മാധ്യമങ്ങളും സെൻസേഷണലിസംവും' എന്ന വിഷയത്തിൽ ക്ലാസ് നടത്തി. തുടർന്ന് സംവാദം നൽകുകയും ചെയ്തു.


ഡോ. ശ്രീരാജ്, ഡോ. അബ്ദുൽ വഹാബ്, ജോയിന്റ് ഡയറക്ടർ ജയചന്ദ്രൻ, ഗിൽബർട്ട് എ.ആർ, പ്രിയങ്കാ പുരുഷോത്തമൻ, ഷെറിൻ പി ഷാജി, മാത്യു തോമസ് തുടങ്ങിയവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.