കെട്ടുകഥകള്‍ പറയുന്നവരോട് നിജസ്ഥിതി പറയാന്‍ മനസ്സില്ല; കെ ടി ജലീല്‍ ഫേസ്ബുക്കില്‍

കെട്ടുകഥകള്‍ പറയുന്നവരോട് നിജസ്ഥിതി പറയാന്‍ മനസ്സില്ല; കെ ടി ജലീല്‍ ഫേസ്ബുക്കില്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരിക്കാന്‍ മനസില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ തനിക്ക് മനസില്ലെന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ജലീല്‍ പറഞ്ഞു.

കല്ലുവച്ച നുണകളും കെട്ടുകഥകളും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്ബുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ തനിക്ക് മനസില്ല. മറച്ചുവക്കേണ്ടത് മറച്ചുവച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധര്‍മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും മന്ത്രി കുറിച്ചു. പല വാര്‍ത്താ മാധ്യമങ്ങളും നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു- ജലീല്‍ എഫ്ബിയില്‍ പറഞ്ഞു.

കെ.ടി. ജലീലിനെ ഇഡി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സമരവേലിയേറ്റത്തിനാണ് ശനിയാഴ്ച സംസ്ഥാനം സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് സംഘര്‍ഷത്തിന് കാരണമായിരുന്നു. എന്നാല്‍ ജലീലിനെ പിന്തുണച്ച്‌ ഭരണപക്ഷ മന്ത്രിമാരും നേതാക്കന്മാരും രംഗത്തെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.