പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയുടെ നഗ്‌നചിത്രം പകര്‍ത്തി ഭീഷണി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പാര്‍ട്ടി പ്രവര്‍ത്തകയായ വീട്ടമ്മയുടെ നഗ്‌നചിത്രം പകര്‍ത്തി ഭീഷണി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പത്തനംതിട്ട: വീട്ടമ്മയ്‌ക്കെതിരെ ലൈംഗീക അതിക്രമം നടത്തിയ സഖാവിനെതിരെ കേസ്. വീട്ടമ്മയുടെ നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കേസ് എടുത്തു. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോനെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്. സംഭവത്തില്‍ സജിമോന്‍ ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്കെതിരെയാണ് കേസ്.

വീട്ടമ്മയുടെ നഗ്‌നചിത്രം പകര്‍ത്തുകയും പുറത്തു വിടാതിരിക്കാന്‍ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് പരാതി. അതേസമയം പരാതിക്കാരിയും ഭര്‍ത്താവും സജീവ സിപിഎം പ്രവര്‍ത്തകരുമാണ്. മുന്‍പ് ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോന്‍.

യുവതിയെ കാറില്‍ കയറ്റി മയക്കിക്കിടത്തി നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. കേസിലെ രണ്ടാം പ്രതി ഡിവൈഎഫ്ഐ നേതാവായ നാസറാണ്. പീഡനം, നഗ്ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍, എന്നീ വകുപ്പുകളാണ് ഒന്നും രണ്ടും പ്രതികളായ സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റ് 10 പേര്‍ക്കെതിരെ കേസ് എടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.