റോം/മ്യൂണിച്ച്: സ്ത്രീകള്‍ക്കെതിരായ പുരുഷ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് ആയിരക്കണക്കിന് സ്ത്രീകള്‍ ഇറ്റലിയിലും ജര്‍മ്മനിയിലും തെരുവിലിറങ്ങി. 'അക്രമത്തില്‍ നിന്ന് മോചനം നേടുക', 'പ്രണയത്തിന് മുറിവുകളില്ല' എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ ഏന്തിയിരുന്നു പ്രതിഷേധക്കാര്‍.
ഇറ്റലിയുടെ തലസ്ഥാനത്ത് ആയിരക്കണക്കിന് അനുഭാവികളെ ആകര്‍ഷിച്ച 'നോണ്‍ ഉന ഡി മെനോ' (ഇനിയും ഒന്നു പോലും അരുത് ) ഫെമിനിസ്റ്റ് സംഘടനയാണ് വന്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ജര്‍മന്‍ നഗരമായ മ്യൂണിച്ചിലും നിരവധി പേര്‍ തെരുവില്‍ അണിനിരന്നു. ഡ്രമ്മറുകളും സംഗീതവും അകമ്പടിയായി.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിന് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി പ്രഖ്യാപിച്ച അന്താരാഷ്ട്ര ദിനത്തോടനുബന്ധിച്ചാണ് മാര്‍ച്ചുകള്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ആഴ്ച നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ പുരുഷ അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകളുടെ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. ജര്‍മ്മനി, ഫ്രാന്‍സ്, യുകെ എന്നിവിടങ്ങളിലും സ്ത്രീ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി.
സ്ത്രീകള്‍ക്കെതിരായ ബലാത്സംഗത്തിലും പുരുഷ അതിക്രമങ്ങളിലും പ്രതിഷേധിച്ച് നൂറുകണക്കിന് സ്ത്രീകള്‍ ലണ്ടനിലെ തെരുവുകളിലൂടെ മാര്‍ച്ച് നടത്തി.നവംബര്‍ 20ന് ആയിരക്കണക്കിന് പ്രകടനക്കാര്‍ പാരീസ് നഗരത്തിലൂടെയും മറ്റ് ഫ്രഞ്ച് നഗരങ്ങളിലും മാര്‍ച്ച് നടത്തി. പാരിസില്‍ 'ലൈംഗികതയും ലൈംഗികാതിക്രമവും നിര്‍ത്തുക' എന്നെഴുതിയ കൂറ്റന്‍ ബാനര്‍ വഹിച്ചിരുന്നു പ്രതിഷേധക്കാര്‍.'അക്രമം ഘടനാപരമാണ്, അടിസ്ഥാനം സാംസ്‌കാരികമാണ്, പ്രശ്നം പുരുഷാധിപത്യമാണ്,' എന്നായിരുന്നു പ്രതിഷേധത്തിലെ പ്ലക്കാര്‍ഡുകളിലൊന്ന്. മ്യൂണിക്കിലെ സൈന്‍ ബോര്‍ഡുകളിലൊന്നില്‍ 'വിപ്ലവത്തില്‍ ഒരു സ്ത്രീയുടെ സ്ഥാനം' എന്നെഴുതിയിരുന്നു.
യു.എന്‍ കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമുള്ള 736 ദശലക്ഷം സ്ത്രീകള്‍ അതായത് ഏകദേശം മൂന്നില്‍ ഒരാള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. അടുപ്പമുള്ള പങ്കാളിയുടെ ദുരുപയോഗം, പങ്കാളികളല്ലാത്തവരുടെ ലൈംഗികാതിക്രമം എന്നിങ്ങനെ ജീവിതത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ പീഡനങ്ങള്‍ക്ക് ഇരയാകുന്നു സ്ത്രീകളെന്നാണു നിരീക്ഷണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.