ഡബ്ലിന്‍: സീറോ മലബാര്‍ ഡൗണ്‍ ആന്റ് കോണര്‍ രൂപതാ നോര്‍ത്തേന്‍ അയര്‍ലന്റില്‍ സിനഡ് തീരുമാനം അനുസരിച്ചുള്ള നവീകരിച്ച കുര്‍ബാന അര്‍പ്പിച്ചു. സെന്റ് മദര്‍ തെരേസാ സീറോ മലബാര്‍ കൂട്ടായ്മ ആന്‍ട്രി മിലില്‍ 28-ാം ഉച്ചയ്ക്ക് രണ്ടിന് റവ.ഫാദര്‍ ജയിന്‍ മാത്യു മണ്ണത്തൂകാരനും ബെല്‍ഫാസ്റ്റ് സെന്റ് തോമസ് കൂട്ടായ്മയില്‍ റവ.ഫാദര്‍ ജോ പഴേപറമ്പിലും ഇടവക സമൂഹത്തോടു ചേര്‍ന്നാണ് പുതിയ ദിവ്യബലി അര്‍പ്പിച്ചത്.
ഈ അവസരം സഭയില്‍ ഒരു പുതുയുഗ പിറവിയെന്നാണ് ഇരുവരും സന്ദേശത്തില്‍ വ്യക്തമാക്കിയത്. പുതിയ കുര്‍ബാനയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ക്കായി ഡൗണ്‍ ആന്റ് കോണര്‍ രൂപതയും ആന്‍ട്രിമിലെയും ബെല്‍ ഫാസ്റ്റിലേയും വികാരിയച്ചന്‍മാരും പൂര്‍ണ പിന്തുണ നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.