അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കുള്ള സഹായം മുടങ്ങിയിട്ട് എട്ട് മാസം; മന്ത്രിയുടെ വാദം പൊളിയുന്നു

അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കുള്ള സഹായം മുടങ്ങിയിട്ട് എട്ട് മാസം; മന്ത്രിയുടെ വാദം പൊളിയുന്നു

പാലക്കാട്: അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കുള്ള സഹായം മുടങ്ങിയിട്ട് എട്ട് മാസം. ഇതോടെ അട്ടപ്പാടിയിലെ ശിശുമരണത്തിൽ മന്ത്രി കെ. രാധാകൃഷ്ണന്റെ വാദം പൊളിയുന്നു.

ജനനി ജന്മരക്ഷാ പദ്ധതിയിൽ ഗർഭിണികൾക്കായി അവസാനം ഫണ്ട് അനുവദിച്ചത് മാർച്ച് മാസത്തിലാണ്. കുട്ടികൾക്ക് ഒരു വയസായിട്ടും ഇതുവരെയും സഹായം കിട്ടിയിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു. എല്ലാവർക്കും സഹായം കിട്ടിയെന്ന മന്ത്രി കെ.രാധാകൃഷ്ണന്റെ വാദമാണ് ഇതോടെ പൊളിയുന്നത്.

ശിശുമരണങ്ങളെ തുടർന്ന് അട്ടപ്പാടിയിലെത്തിയ മന്ത്രി കൃത്യമായി കാര്യങ്ങളൊക്കെ നടക്കുന്നുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ പോഷകാഹാരം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും ശരിയായി അവിടെ നടക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. ഗർഭിണികൾക്ക് പോഷകാഹാരം ലഭിക്കുന്നതിന് വേണ്ടിയാണ് എല്ലാ മാസവും 2000 രൂപയുടെ ധനസഹായം സർക്കാർ ജന്മരക്ഷാ പദ്ധതിയിലൂടെ നൽകി വന്നിരുന്നത്. 

കഴിഞ്ഞ മാർച്ച് മാസം മുതൽ ഇതും മുടങ്ങിയിരിക്കുകയാണ്. കുടുശ്ശികയെല്ലാം തന്നെ തീർത്തതായാണ് അട്ടപ്പാടിയിലെത്തിയ മന്ത്രി അവകാശപ്പെട്ടത്. എന്നാൽ കുട്ടികൾക്ക് ഒരു വയസായിട്ടും ഇതുവരെയും സഹായം കിട്ടിയിട്ടില്ലെന്ന് ആദിവാസികൾ വെളിപ്പെടുത്തിയതോടെ മന്ത്രിയുടെ വാദങ്ങൾ എല്ലാം തന്നെ പൊളിഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.