അൽ ഐനിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

അൽ ഐനിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു

അൽ ഐൻ: ലുലു ഗ്രൂപ്പിൻ്റെ പുതിയ ഹൈപ്പർമാർക്കറ്റ് പൂന്തോട്ട നഗരമായ അൽ ഐനിലെ ഷിയാബ് അൽ അഷ്ക്കറിൽ പ്രവർത്തനമാരംഭിച്ചു. സ്വദേശി വ്യവസായ പ്രമുഖനായ ശൈഖ് ഹമദ് സാലെം അൽ അമേരിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ലുലു അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, റീജിയണൽ മാനേജർ പി. ഉണ്ണിക്കൃഷ്ണൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, സ്വദേശി പ്രമുഖർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 45,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർമാർക്കറ്റ് ഷിയാബ് അൽ അഷ്കറിലും സമീപ പ്രദേശങ്ങളിലുമുള്ള സ്വദേശികൾക്കും മറ്റ് താമസക്കാർക്കും സൗകര്യപ്രദമായ രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഷിയാബ് അൽ അഷ്കറിലും മറ്റുമുള്ള ജനവിഭാഗങ്ങൾക്ക് നൂതനമായ ഷോപ്പിംഗ് അനുഭവമായിരിക്കും പുതിയ ഹൈപ്പർമാർക്കറ്റ് ഒരുക്കുകയെന്ന് ശൈഖ് ഹമദ് സാലെം അൽ അമേരി പറഞ്ഞു. ഈ പ്രദേശത്തെ ജനങ്ങൾക്ക് വേണ്ടി ലുലു ഹൈപ്പർമാർക്കറ്റിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. യു.എ.ഇ. യുടെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ അൽ ഐനിൽ നഗരപ്രാന്തത്തിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ലുലു അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ പറഞ്ഞു. അൽ ഐനിലെ പതിമൂന്നാമത്തെ ലുലു ഹൈപ്പർമാർക്കറ്റാണിത്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.