എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം: ഇല്ലെന്ന് വെങ്കയ്യ നായിഡു; ലോക്‌സഭ നിര്‍ത്തി വച്ചു

എംപിമാരുടെ സസ്‌പെന്‍ഷന്‍  പിന്‍വലിക്കണമെന്ന് പ്രതിപക്ഷം:  ഇല്ലെന്ന് വെങ്കയ്യ നായിഡു; ലോക്‌സഭ നിര്‍ത്തി വച്ചു

ന്യുഡല്‍ഹി: എം പി മാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ സഭ ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കി. എം.പിമാരുടെ സസ്‌പെന്‍ഷന്‍ ചട്ടവിരുദ്ധമെന്നും പ്രതിപക്ഷം പാര്‍ലമെന്റില്‍ വ്യക്തമാക്കി. സസ്‌പെന്‍ഡ് ചെയ്യും മുമ്പ് സ്പീക്കര്‍ അംഗങ്ങളുടെ പേരെടുത്ത് പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി.

അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്നും സഭയില്‍ മോശമായി പെരുമാറിയവര്‍ ഇപ്പോള്‍ പഠിപ്പിക്കാന്‍ വരേണ്ടെന്നും രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ട് മണി വരെ നിര്‍ത്തിവച്ചു.

അതിനിടെ പ്രതിപക്ഷനിരയില്‍ ഭിന്നത തുടരുകയാണ്. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം തൃണമൂലും എ.എ.പിയും ബഹിഷ്‌കരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.