ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് കൈയടി നേടുകയാണ് മനോഹരമായ ഒരു പാട്ടു വീഡിയോ. സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്‌മാന്റെ ഏറെ പ്രശസ്തമായ വന്ദേമാതരം പാട്ടിന്റെ മനോഹരമായ ഒരു കവര്‍ വേര്‍ഷനാണ് ഇത്. എസ്തര്‍ ഹമന്ദ എന്ന കൊച്ചു മിടുക്കിയാണ് ക്യൂട്ട് പാട്ടിലൂടെ ജനമനസ്സുകള്‍ കീഴടക്കിയത്.
നാല് വയസ്സുമാത്രമാണ് എസ്തര്‍ ഹമന്ദയുടെ പ്രായം. മിസോറാം ആണ് ഈ മിടുക്കിയുടെ ദേശം. ആരുടേയും മനം മയക്കുന്ന രീതിയിലാണ് കുഞ്ഞ് എസ്തറിന്റെ ആലാപനം. കൈയില്‍ ദേശീയ പതാക പിടിച്ച് നിഷ്‌കളങ്കത നിറഞ്ഞ മുഖവുമായി അനായാസേന എസ്തര്‍ ഗാനം ആലപിക്കുന്നത് ആസ്വാകരുടെ ഹൃദയം നിറയ്ക്കുന്നു.
നിരവധിപ്പേരാണ് ഈ കൊച്ചു മിടുക്കിയുടെ ആലാപനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. മിസോറാം മുഖ്യമന്ത്രി സോറാംതാംഗയും എ ആര്‍ റഹ്‌മാനുമെല്ലാം ഈ കുരുന്നിന്റെ പാട്ടിനെ പ്രശംസിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എസ്തറിന്റെ ആലാപനത്തെ പ്രശംസിച്ചുകൊണ്ട് ഈ വീഡിയോ ഗാനം പങ്കുവെച്ചു. യുട്യൂബ് ട്രെന്‍ഡിങില്‍ പോലും ഇടം നേടി കൊച്ചു മിടുക്കിയുടെ ഈ സംഗീത ആവിഷ്‌കാരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.