പെട്രോള്‍ വില കുറച്ച് ഡല്‍ഹി സര്‍ക്കാര്‍; ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോളിന് എട്ട് രൂപ കുറഞ്ഞ് 95.97 ആകും

പെട്രോള്‍ വില കുറച്ച് ഡല്‍ഹി സര്‍ക്കാര്‍; ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോളിന് എട്ട് രൂപ കുറഞ്ഞ് 95.97 ആകും

ന്യുഡല്‍ഹി: പെട്രോള്‍ വില കുറച്ച് ഡല്‍ഹി സര്‍ക്കാര്‍. നികുതി 30 ശതമാനത്തില്‍ നിന്ന് 19.4 ശതമാനമായി കുറച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഡല്‍ഹിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പെട്രോളിന് എട്ട് രൂപ കുറയും. നികുതി കുറച്ചതുമൂലം പെട്രോള്‍ വില 103.97 രൂപയില്‍ നിന്ന് 95.97രൂപയാകും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം.

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കഴിഞ്ഞ മാസം കുറച്ചതിന് പിന്നാലെയാണ് ഡല്‍ഹി സര്‍ക്കാരിന്റെ നീക്കം. പെട്രോളിനും ഡീസലിനും 12 രൂപ വീതമാണ് ഉത്തര്‍പ്രദേശും ഹരിയാനയും കുറച്ചത്. ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍, മിസോറം സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു. ബിഹാറില്‍ മൂന്ന് രൂപ 20 പൈസയും ഡീസലിന് മൂന്ന് രൂപ 90 പൈസയുമാണ് കുറച്ചത്. കൂടാതെ ഒഡീഷ സര്‍ക്കാരും മൂന്ന് രൂപ വീതം കുറച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.