സ്ത്രീ സുരക്ഷാ സംവിധാനം കേരളത്തില്‍ അപര്യാപ്തം: വി.ഡി സതീശന്‍

സ്ത്രീ സുരക്ഷാ സംവിധാനം കേരളത്തില്‍ അപര്യാപ്തം: വി.ഡി സതീശന്‍

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീ സുരക്ഷാ സംവിധാനം അപര്യാപ്തമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങി വരുന്ന പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ വേണ്ട സംവിധാനം കേരളത്തില്‍ ഇല്ല എന്ന് സതീശന്‍ പറഞ്ഞു.

എന്നാൽ കുറ്റപ്പെടുത്തുന്നത് സര്‍ക്കാരിനെ മാത്രമല്ലെന്നും സ്വയം വിമര്‍ശനം കൂടിയാണ് താന്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം അനിവാര്യമാണ്. രണ്ടു വയസുള്ള പെണ്‍കുഞ്ഞ് മുതല്‍ 90 വയസുള്ള മുത്തശിമാര്‍ വരെ ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന നാടായി കേരളം മാറുന്നു എന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം ഡിജിറ്റല്‍ ലോകത്തും സ്ത്രീകള്‍ സംഘടിതമായി അപമാനിക്കപ്പെടുന്നു. ഇതിന് അറുതിവരുത്താന്‍ ആവശ്യമായ സംവിധാനങ്ങള്‍ സംസ്ഥാനത്ത് ഇല്ല. വനിതാ കമ്മിഷന്‍ ഉള്‍പ്പടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.