ശരീരത്തിലെ രക്തസമ്മര്‍ദ്ദം ഉയരുന്നത് പലപ്പോഴും നമ്മള്‍ തിരിച്ചറിയണമെന്നില്ല. കാര്യമായ ലക്ഷണങ്ങള്‍ കാണിക്കാത്തതിനാലാണ് വലിയൊരു പരിധി വരെ ബിപിയിലുണ്ടാകുന്ന വ്യതിയാനം നമുക്ക് മനസിലാകാതെ പോകുന്നത്. ആശുപത്രിയിലാണെങ്കില്‍ ഇത് കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പു വരുത്തും. വീട്ടിലാണെങ്കിലാണ് ഇക്കാര്യത്തില്‍ പ്രശ്നമുണ്ടാകുന്നത്.
രോഗിക്ക് ഭീഷണിയാകും വിധം ബിപി ഉയരുകയാണെങ്കില്‍ ചില ലക്ഷണങ്ങള്‍ കണ്ടേക്കാം. ഈ ലക്ഷണങ്ങളിലൂടെ തന്നെ രോഗിക്ക് സ്വയമോ മറ്റുള്ളവര്‍ക്കോ അപകടാവസ്ഥ മനസിലാക്കാവുന്നതാണ്. ഇതിന് പുറമെ ഏതെങ്കിലും അസുഖങ്ങളുള്ളവരാണെങ്കില്‍ ആശുപത്രിയിലെന്ന പോലെ തന്നെ കൃത്യമായ ഇടവേളകളില്‍ ബിപി പരിശോധിച്ച് ഉറപ്പ് വരുത്തുന്നതാണ് മറ്റ് വെല്ലു വിളികളെല്ലം ഒഴിവാക്കുന്നതിന് ഉചിതം.
വീട്ടില്‍ വച്ച് ബിപിയും ഷുഗറുമെല്ലാം പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്.
ലക്ഷണങ്ങള്‍ എന്തൊക്കെ...
നേരത്തേ സൂചിപ്പിച്ചുവല്ലോ, അപകടകരമാം വിധം ബിപി ഉയര്‍ന്നാല്‍ രോഗിയില്‍ ചില ലക്ഷണങ്ങള്‍ കണ്ടേക്കാമെന്ന്. മൂക്കില്‍ നിന്ന് രക്തസ്രാവം, തലകറക്കം, തലവേദന എന്നിവയാണ് ഇതില്‍ പ്രധാന ലക്ഷണങ്ങള്‍. മറ്റ് പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാവുന്നതാണ്.
എന്നാല്‍ പൊടുന്നനെ ഒരു വ്യക്തിക്ക് തലകറക്കവും വേദനയും ഒപ്പം തന്നെ രക്തസ്രാവവും ഉണ്ടാകുന്ന പക്ഷം എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നത് തന്നെയാണ് നല്ലത്. ഇതുപോലെ ചിലരില്‍ ബിപി ഉയരുമ്പോള്‍ ശ്വാസതടസവും ലക്ഷണമായി വരാറുണ്ട്. അധികവും നടക്കുകയോ ജോലി ചെയ്യുകയോ പടികള്‍ കയറുകയോ എല്ലാം ചെയ്യുമ്പോഴാണ് ഇത് അനുഭവപ്പെടുക.
നെഞ്ചിലും മറ്റും അസ്വസ്ഥത, ക്ഷീണം, ഉല്‍കണ്ഠ എന്നിങ്ങനെയുള്ള പ്രശ്നങ്ങളും ബിപി ഉയരുന്നതിന്റെ ഭാഗമായി ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ കാണുന്ന പക്ഷവും ബിപി പരിശോധിക്കേണ്ടതാണ്.
ബിപി കൂടിയാല്‍...
ബിപി കൂടിയാല്‍ അത് പല തരത്തിലാണ് ആരോഗ്യത്തെ സ്വാധീനിക്കുക. നിസാരമായ ഒരവസ്ഥയായി ഒരിക്കലും ഇതിനെ കാണരുത്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ജീവന്‍ കവര്‍ന്നെടുക്കുന്ന അവസ്ഥകളിലേക്ക് വരെ വ്യക്തികളെ നയിക്കാന്‍ രക്ത സമ്മര്‍ദത്തിനാകും. അതിനാല്‍ ഇതിന് കൃത്യമായ ചികിത്സ തേടുക. ഒപ്പം തന്നെ ജീവിത രീതികളില്‍ പാലിക്കേണ്ട മിതത്വവും പാലിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.