സൈപ്രസില്‍ മാര്‍പാപ്പ കുര്‍ബാന അര്‍പ്പിച്ച സ്റ്റേഡിയത്തില്‍ കത്തി കീശയിലിട്ടു വന്നയാളെ പോലീസ് പിടികൂടി

സൈപ്രസില്‍ മാര്‍പാപ്പ കുര്‍ബാന അര്‍പ്പിച്ച സ്റ്റേഡിയത്തില്‍ കത്തി കീശയിലിട്ടു വന്നയാളെ പോലീസ് പിടികൂടി

നിക്കോസിയ:സൈപ്രസില്‍ സന്ദര്‍ശനം നടത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ കുര്‍ബാന അര്‍പ്പിച്ച സ്റ്റേഡിയത്തില്‍ വന്നെത്തിയവര്‍ക്കിടയില്‍ നിന്ന് കത്തി പോക്കറ്റില്‍ തിരുകിയ ആളെ പോലീസ് കണ്ടെത്തി പിടികൂടി. ഇയാള്‍ ഏതെങ്കിലും ദുരുദ്ദേശ്യത്തോടെ വന്നതല്ലെന്നും കത്തി വ്യക്തിപരമായ ഉപയോഗത്തിനു മാത്രമായി സൂക്ഷിച്ചിരുന്നതാണെന്നും സ്ഥിരീകരിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ മാധ്യമങ്ങളോടു പറഞ്ഞു. ദ്വീപിലെ പാപ്പായുടെ സാന്നിധ്യവുമായി ഈ സംഭവത്തിനു ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സ്റ്റേഡിയത്തിലേക്ക് പ്രവേശനം തേടിയ ആയിരങ്ങള്‍ക്കായി സജ്ജമാക്കിയിരുന്ന സുരക്ഷാ സ്‌ക്രീനിംഗിലാണ് കത്തി കണ്ടെത്തിയതെന്ന് രണ്ട് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. അധികാരികള്‍ കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിരുന്നു, പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും മണിക്കൂറുകള്‍ മുമ്പേ വേദിയില്‍ എത്തി. 43 കാരനായ വിദേശ പൗരനാണ് കത്തിയുമായി പിടിയിലായതെന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.