നിക്കോസിയ: സൈപ്രസിലെ ജൂത സമൂഹത്തിന്റെ പ്രധാനാചാര്യന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചു. സൈപ്രസ് പര്യടനത്തിന്റെ ഭാഗമായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം അപ്പോസ്‌തോലിക് നൂണ്‍ഷ്യേച്ചറിലേക്ക് മടങ്ങിയെത്തിയശേഷമാണ് മാര്‍പാപ്പയുമായി സൈപ്രസിലെ മുഖ്യ റബ്ബി ആരി സീവ് റാസ്‌ക് കൂടിക്കാഴ്ച നടത്തിയത്.
സൈപ്രിയറ്റ് ജൂത സമൂഹത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ റബ്ബി വഴി ആശംസകള്‍ അയച്ചതായി വത്തിക്കാന്‍ പ്രസ് ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. സൈപ്രസ് ജയില്‍ ഡയറക്ടറും ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് അഭിവാദ്യം ചെയ്തു. മാര്‍പാപ്പയ്ക്ക് സ്‌നേഹ സമ്മാനങ്ങള്‍ സമര്‍പ്പിച്ച ജയില്‍ ഡയറക്ടര്‍ രേഖകളില്ലാത്തതിനാല്‍ ജയിലിലായ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള തടവുകാരില്‍ നിന്നുള്ള ആശംസകളും അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26