ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ സൂര്യഗ്രഹണം ഇന്ന്. ജൂണ്‍ 10 ന് ആയിരുന്നു ആദ്യത്തേത്. ഇന്നത്തേതിന്റെ ആകെ ദൈര്‍ഘ്യം 4 മണിക്കൂര്‍ 8 മിനിറ്റ് ആയിരിക്കും; ഇന്ത്യയില്‍ നിന്ന് ദൃശ്യമാകില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൂര്യഗ്രഹണം കാണാനാകും. തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അന്റാര്‍ട്ടിക്ക എന്നിവിടങ്ങള്‍ക്കു പുറമേ തെക്കന്‍ അറ്റ്ലാന്റിക്കിലെ രാജ്യങ്ങളിലും ദൃശ്യമാകും.ഭാഗിക സൂര്യഗ്രഹണം ഇന്ത്യന്‍ സമയം രാവിലെ 10:59 ന് ആരംഭിക്കും. പൂര്‍ണ്ണ സൂര്യഗ്രഹണം ഉച്ചയ്ക്ക് 12:30 മുതലായിരിക്കും. ഉച്ചസ്ഥായിയിലുള്ള ഗ്രഹണം ഉച്ചയ്ക്ക് 01:03 ന് സംഭവിക്കും. പൂര്‍ണ്ണ ഗ്രഹണം ഉച്ചയ്ക്ക് 01:33 ന് അവസാനിക്കും; ഭാഗിക സൂര്യഗ്രഹണം 3:07 ന് തീരും.
സൗകര്യപ്രദവും നിരുപദ്രവകരവുമായ രീതിയില്‍ സൂര്യഗ്രഹണം നാസയുടെ തത്സമയ സംപ്രേക്ഷണത്തിലൂടെ കാണാന്‍ കഴിയും. അന്റാര്‍ട്ടിക്കയിലെ യൂണിയന്‍ ഗ്ലേസിയറില്‍ നിന്നുള്ള കാഴ്ചയും ഇതിലുണ്ടാകും. നാസയുടെ യൂട്യൂബ് ചാനലിലും ലൈവ് സ്ട്രീം ചെയ്യും. ഒപ്പം നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും സോളാര്‍ എക്ലിപ്സ് സ്ട്രീം ആക്സസ് ചെയ്യാനുമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.