കര്‍ഷക സമരം ഇനി എങ്ങനെ?..കിസാന്‍ സംയുക്ത മോര്‍ച്ചയുടെ വിശാല യോഗം ഇന്നു സിംഘുവില്‍

 കര്‍ഷക സമരം ഇനി എങ്ങനെ?..കിസാന്‍ സംയുക്ത മോര്‍ച്ചയുടെ വിശാല യോഗം ഇന്നു സിംഘുവില്‍

ന്യുഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാവി ഇന്നറിയാം. കിസാന്‍ സംയുക്ത മോര്‍ച്ചയുടെ വിശാല യോഗം ഇന്നു സിംഘുവില്‍ ചേരും. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിനാല്‍ സമര രീതി മാറ്റണമെന്നാണ് പഞ്ചാബിലെ സംഘടനകളുടെ നിലപാട്. എന്നാല്‍ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കുന്നത് ആത്മഹത്യപരമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ നിലപാട്.

പ്രധാന ആവശ്യം അംഗീകരിച്ചതോടെ അതിര്‍ത്തിയിലെ ഉപരോധ സമരം തുടരുന്നതില്‍ സംഘടനകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. പഞ്ചാബിലെ 32 സംഘടനകളില്‍ ഭൂരി ഭാഗവും ഉപരോധ സമരം തുടരുന്നതിനെ എതിര്‍ക്കുകയാണ്. സമര രീതി മാറ്റിയില്ലെങ്കില്‍ ജനവികാരം എതിരാകുമെന്ന ആശങ്ക ഇവര്‍ ഉന്നയിക്കുന്നു. എന്നാല്‍ സമരത്തിനു നേതൃത്വം നല്‍കുന്ന വലിയ സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ട്. ഉപരോധ സമരം അവസാനിപ്പിച്ചാല്‍ താങ്ങു വില നിയമപരമാക്കുക, കര്‍ഷകര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാകില്ലെന്ന് ഇവര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.