മെട്രോയില്‍ നാളെ സൗജന്യ യാത്ര ചെയ്യാം; കെഎംആര്‍എല്ലിന്റെ സ്‌പെഷ്യല്‍ ഓഫര്‍

മെട്രോയില്‍ നാളെ സൗജന്യ യാത്ര ചെയ്യാം;  കെഎംആര്‍എല്ലിന്റെ സ്‌പെഷ്യല്‍ ഓഫര്‍

കൊച്ചി: കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലാത്തവര്‍ക്ക് അതിന് അവസരമൊരുക്കുന്നു. നാളെ കൊച്ചി മെട്രോ തങ്ങളുടെ യാത്രക്കാര്‍ക്കായി സൗജന്യ യാത്രയൊരുക്കുന്നത്.

ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം കൊച്ചി മെട്രോ പങ്കുവച്ചത്. ഞായറാഴ്ച വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം.

വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്രാ സൗകര്യം. ആലുവ, വൈറ്റില, ഇടപ്പളളി എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച്‌ ഈ സൗകര്യം പ്രയോജനപ്പെടുത്താം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.