ചങ്ങനാശേരി : അതിരൂപത മാതൃ -പിതൃവേദിയുടെ നേതൃത്വത്തിൽ തിരുകുടുംബ പേടക പ്രയാണത്തിന് ഇന്ന് തുടക്കമാമായി. അതിരൂപതയുടെ അമ്പൂരി മുതൽ അതിരമ്പുഴ വരെയുള്ള 16 ഫൊറോനകളിൽ പേടകത്തിന് സ്വീകരണം നൽകും. ഡിസംബർ നാലിന് കൊല്ലം ഫൊറോനയിൽ നിന്നും ആരംഭിക്കുന്ന പേടക പ്രയാണം ഡിസംബർ 12ന് അതിരമ്പുഴയിൽ സമാപിക്കും.
വിവിധ കേന്ദ്രങ്ങളിൽ അഭിവന്ദ്യ പിതാക്കന്മാരായ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് തറയിൽ, ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. തിരുകുടുംബ പേടകത്തിന്റെ ആശീർവാദ കർമ്മം എമരിറ്റസ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ നിർവഹിക്കും.
ഇന്ന് കൊല്ലം ഫൊറോനയിലെ ആയൂർ ക്രിസ്തുരാജ ദൈവാലയത്തിലെ വിശുദ്ധ കുർബാനക്കുശേഷം പേടക പ്രയാണം ഫ്ലാഗ് ഓഫ് ചെയ്യുതു.
കുടുംബവർഷവും വിശുദ്ധ യൗസേപ്പിതാവിന്റെ വർഷവുമായി ആചരിക്കുന്ന ഈ അവസരത്തിൽ സമൂഹത്തിൽ കുടുംബത്തിന്റെയും ബന്ധങ്ങളുടെയും പ്രാധാന്യം പങ്കുവക്കുകയും അതോടൊപ്പം കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ആശയങ്ങൾ വിശേഷങ്ങൾ എന്നിവ പങ്കുവയ്ക്കുന്നതിനും ഒരു മണിക്കൂർ മാധ്യമ വിമുക്ത മണിക്കൂർ ആക്കി മാറ്റി കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും കരുതലും ദൃഢമാക്കുന്നതിന്റെയും സന്ദേശം നൽകുക എന്നതാണ് ഈ പേടക പ്രയാണത്തിന്റെ ലക്ഷ്യമെന്ന് അതിരൂപത മാതൃ- പിതൃവേദി ഡയറക്ടർ റവ.ഫാ. ജോസ് മുകുളേൽ പറഞ്ഞു.
പേടക പ്രയാണം അമ്പൂരി ഫൊറോനയിൽ എത്തിച്ചേരുമ്പോൾ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ പിതൃ വേദിയുടെ 39-ാം ജന്മദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ജന്മദിന സ്മാരക തപാൽ സ്റ്റാമ്പിന്റെ പ്രകാശന കർമ്മവും നടക്കും.
അതിരൂപത ഡയറക്ടർ റവ. ഫാ. ജോസ് മുകുളേൽ, ഫാ. ടിജോ പുത്തൻപറമ്പിൽ, ഫാ. സോണി പള്ളിച്ചിറ, അതിരൂപത പ്രസിഡണ്ടുമാരായ എ.പി തോമസ്, ആൻസി മാത്യു എന്നിവരും മറ്റ് അതിരൂപതാ ഭാരവാഹികളും തിരുകുടുംബ പേടക പ്രയാണത്തിന് നേതൃത്വം നൽകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.