കൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചൻ ലഹരി പാർട്ടി നടത്തിയ ഫ്ളാറ്റുകളിൽ ക്രൈംബ്രാഞ്ചിന്റെ പരിശോധന. കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ മൂന്ന് ഫ്ളാറ്റുകളിലാണ് അന്വേഷണസംഘം റെയ്ഡ് നടത്തിയത്. ഇതിലൊരു ഫ്ളാറ്റ് സൈജുവിന്റെ ഉടമസ്ഥതയിലുള്ളതാണ്.
നേരത്തെ സൈജുവിന്റെ മൊബൈൽ ഫോണിൽ നിന്ന് വിവിധയിടങ്ങളിലെ ലഹരിപാർട്ടികളുടെ ദൃശ്യങ്ങൾ അന്വേഷണസംഘം കണ്ടെടുത്തിരുന്നു. ഈ ദൃശ്യങ്ങളിൽനിന്നാണ് കൊച്ചിയിലെ ഫ്ളാറ്റുകളിലും പാർട്ടികൾ നടന്നതായി കണ്ടെത്തിയത്. തുടർന്നാണ് ഈ ഫ്ളാറ്റുകളിൽ ഡോഗ് സ്ക്വാഡിന്റെ അടക്കം സഹായത്തോടെ റെയ്ഡ് നടത്തിയത്.
ഫ്ളാറ്റുകളിൽ ലഹരിമരുന്നോ മറ്റോ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടെടുക്കാനാണ് ഡോഗ് സ്ക്വാഡിന്റെ സഹായം തേടിയത്. മാത്രമല്ല, ഈ ഫ്ളാറ്റുകളിൽ ആരൊക്കെ വന്നുപോയി, ഇവരുടെ പേരുവിവരങ്ങൾ തുടങ്ങിയവയെല്ലാം അന്വേഷണസംഘം ശേഖരിച്ചു. ഇവരെ കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണം നടത്തും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.