റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായി സണ്ണി വെയ്‍ന്‍; ശ്രദ്ധ നേടി 'അപ്പന്റെ' ഫസ്റ്റ് ലുക്ക്

റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായി സണ്ണി വെയ്‍ന്‍; ശ്രദ്ധ നേടി 'അപ്പന്റെ' ഫസ്റ്റ് ലുക്ക്

സണ്ണി വെയ്‍നെ നായകനാക്കി മജു സംവിധാനം ചെയ്യുന്ന ചിത്രം 'അപ്പന്‍' സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങിലായിരുന്നു പോസ്റ്റര്‍ ലോഞ്ച് ചെയ്‍തത്.

ഒരു റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയുടെ ലുക്കിലാണ് സണ്ണി വെയ്‍ന്‍ പോസ്റ്ററിലുള്ളത്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം തൊടുപുഴയില്‍ വച്ചാണ് ഷൂട്ട് ചെയ്തത്. 50 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

മജുവും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സ്, സണ്ണി വെയ്‍ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അലന്‍സിയര്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. കൂടാതെ അനന്യ, ഗ്രേസ് ആന്‍റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

പപ്പു, വിനോദ് ഇല്ലമ്പള്ളി എന്നിവരാണ് ഛായാഗ്രഹണം. എഡിറ്റിംഗ്- കിരണ്‍ ദാസ്, സിങ്ക് സൗണ്ട് - ലെനിന്‍ വലപ്പാട്, സംഗീതം - ഡോണ്‍ വിന്‍സെന്‍റ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദീപു ജി പണിക്കര്‍, മേക്കപ്പ് റോണെക്സ് സേവ്യര്‍, ആര്‍ട്ട് കൃപേഷ് അയ്യപ്പന്‍കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ സുരേഷ്, സ്റ്റില്‍സ് റിച്ചാര്‍ഡ്, ജോസ് തോമസ്, പിആര്‍ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.