വാക്സിനെടുക്കാതെ സര്‍ട്ടിഫിക്കറ്റ് വേണം; ഇറ്റലിയില്‍ കുത്തിവയ്പ്പെടുക്കാന്‍ കൃത്രിമകൈയുമായെത്തിയ മധ്യവയസ്‌കന്‍ പിടിയില്‍

വാക്സിനെടുക്കാതെ സര്‍ട്ടിഫിക്കറ്റ് വേണം; ഇറ്റലിയില്‍ കുത്തിവയ്പ്പെടുക്കാന്‍ കൃത്രിമകൈയുമായെത്തിയ മധ്യവയസ്‌കന്‍ പിടിയില്‍

റോം: കോവിഡ് പ്രതിരോധ വാക്സിന്‍ കുത്തിവയ്പ്പെടുക്കാതെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൃത്രിമ കൈയുമായെത്തിയ ഇറ്റാലിയന്‍ പൗരന്‍ പിടിയില്‍. ഇറ്റലിയിലെ റോമിലാണ് സംഭവം. 50 വയസുകാരനാണ് പിടിയിലായത്. യഥാര്‍ഥ കൈ അല്ലെന്നും സിലിക്കണിലുള്ള കൃത്രിമ കൈ ആണെന്നും മനസിലായതോടെ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചു.

വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരേ ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണു സംഭവം.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ റസ്‌റ്റോറന്റുകളിലും ഇന്‍ഡോര്‍ പരിപാടികളിലും തീയറ്ററുകളിലും പ്രവേശിക്കാനും കായിക മത്സരങ്ങളില്‍ പങ്കെടുക്കാനും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിബന്ധന വെച്ചിരുന്നു. ഡിസംബര്‍ ആറു മുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും ഇവിടങ്ങളില്‍ പ്രവേശനം.

കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ആശങ്ക സൃഷ്ടിക്കുന്നതിനെതുടര്‍ന്നാണ് കര്‍ശന നിയന്ത്രണം. ലോകത്ത് ഏറ്റവും ആദ്യം കോവിഡ് പടര്‍ന്നുപിടിച്ച യൂറോപ്യന്‍ രാജ്യമാണ് ഇറ്റലി. ഇപ്പോള്‍ അയല്‍രാജ്യങ്ങളേക്കാള്‍ ഭേദപ്പെട്ട നിലയിലാണ് രാജ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.