തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 72 താല്‍ക്കാലിക ബാച്ചുകള്‍. ഏഴ് ജില്ലകളിലെ 21 താലൂക്കുകളിലെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുക.
72ല്‍ 61 ബാച്ചുകളും ഹ്യുമാനിറ്റീസിലായിരിക്കും. പത്ത് ബാച്ച് കോമേഴ്സിലും ഒന്ന് സയന്സിലുമായിരിക്കും. 72 ബാച്ചുകളിലൂടെ 4320 സീറ്റുകള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ വര്‍ധിക്കും. നിലവിലുള്ള സീറ്റുകള്‍ കൂടി പരിഗണിച്ചാല്‍ ബാച്ച് വര്‍ധനക്കുശേഷം 23838 സീറ്റുകള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനത്തിന് ലഭ്യമാകും. ഒാരോ ബാച്ചിലും 60 വരെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കും.
സീറ്റ് ക്ഷാമം കൂടുതലുള്ള മലപ്പുറം ജില്ലയിലാണ് കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുന്നത്. 26 എണ്ണം. ഇതില്‍ 23 എണ്ണം ഹ്യുമാനിറ്റീസിലും മൂന്നെണ്ണം കോമേഴ്സിലുമാണ്. ബാച്ചുകള്‍ അനുവദിക്കാനായി കണ്ടെത്തിയ സര്‍ക്കാര്‍ സ്കൂളുകളുടെ പട്ടിക സര്‍ക്കാര്‍ ഉത്തരവിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കഴിഞ്ഞ ഒന്നിന് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാൽ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. ഉത്തരവിറങ്ങിയാല്‍ മാത്രമേ പുതിയ ബാച്ചുകളിലേക്ക് പ്രവേശന നടപടികള്‍ ആരംഭിക്കാനാകുകയുള്ളൂ. പ്രവേശന നടപടികള്‍ വൈകിയതോടെ സീറ്റ് ലഭിക്കാത്ത അപേക്ഷകര്‍ കൂട്ടത്തോടെ ഒാപണ്‍ സ്കൂളില്‍ പ്രവേശനമെടുക്കാന്‍ തുടങ്ങിയിട്ടുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.