കുവൈറ്റ് സിറ്റി: സിറോ മലബാർ കൾച്ചറൽ അസോസിയേഷൻ, കുവൈറ്റ് അതിൻ്റെ 27-ാം സ്ഥാപക ദിനം 2021 ഡിസംബർ ഒന്നിന് വെർച്യുൽ പ്ലാറ്റ് ഫോമിൽ സംഘടിപ്പിച്ചു.
സിറോ മലബാർ ഗൾഫ് കോർഡിനേറ്റർ ഷെവലിയർ ഡോക്ടർ മോഹൻ തോമസ് പരിപാടികൾ ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു . 1995 ഡിസംബർ 1-ാം തീയതി രൂപമെടുത്ത എസ്എംസിഎ കുവൈറ്റ് ഗൾഫ് നാടുകളിലെ ആദ്യത്തെ സിറോ മലബാർ അൽമായ സംഘടനയാണ് എന്നും അതിന്റെ പ്രചോദനം ഉൾക്കൊണ്ടാണ് യൂറോപ്പ്യൻ രാജ്യങ്ങളിലും മറ്റു ഗൾഫ് രാജ്യങ്ങളിലുമൊക്കെ എസ്എംസിഎ രൂപമെടുക്കാൻ സാധ്യമാക്കി എന്നുള്ളതിൽ അഭിമാനം കൊള്ളുന്നു എന്നും അദ്ദേഹം തൻ്റെ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
26 വർഷങ്ങൾ പൂർത്തിയാക്കി 27-ആം വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ ഒരു പാട് നേട്ടങ്ങൾ സമുദായത്തിനും സമൂഹത്തിനും നേടിക്കൊടുക്കുവാൻ എസ്എംസിയ്ക്കു സാധിച്ചിട്ടുണ്ട്.
എസ്എംസിഎ കുവൈറ്റ് പ്രസിഡന്റ് ബിജോയ് പാലാകുന്നേൽ അധ്യക്ഷപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ സ്വാഗതമാശംസിച്ചു. എസ്‌എംവൈഎം പ്രെസിഡന്റ്റ് നാഷ് വർഗീസ്, ബാലദീപ്തി പ്രസിഡന്റ് നേഹ ജെയ്‌മോൻ, വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു എസ്എംസിഎ റിട്ടേർണീസ് ഫോറം പ്രസിഡന്റ് ജേക്കബ് പൈനാടത്ത്, എസ്എംസിഎ നോർത്ത് അമേരിക്ക പ്രസിഡന്റ് കെ.എം. ചെറിയാൻ, എസ്‌എംസി ദുബായ് പ്രസിഡന്റ് ബെന്നി പുല്ലാട്ട്, എസ്എംസിഎ ഒമാൻ പ്രസിഡന്റ് മാർട്ടിൻ മുരിങ്ങവന , എസ്‌എംസി ഖത്തർ പ്രസിഡന്റ് ജോൺസൺ എലവുത്തിങ്കൽ, എസ്‌എംസി ബഹ്‌റൈൻ പ്രസിഡന്റ് ചാൾസ് ആലുക്ക, എസ്‌എംസി എ ജിദ്ദ,സൗദി അറേബ്യ സെക്രട്ടറി ജോയ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു. സ്ഥാപക ദിനത്തോടനുബന്ധിച്ചു എസ്എംസിഎ യുടെ നാൾവഴികൾ എന്ന ഡോക്യുമെന്ററി പ്രദർശനവും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് എസ്എംസിഎ നടത്തുന്ന കൗൺസിലിംഗ് & സൈക്കോതെറാപ്പി ഓൺലൈൻ സെർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം വൈസ് പ്രസിഡന്റ് ഷാജിമോൻ എരീത്തറ നടത്തുകയുണ്ടായി.
ആക്ടിങ് ട്രെഷറർ ബിജു ജെയിംസ് നന്ദിയും, കൾച്ചറൽ കൺവീനർ കുഞ്ഞച്ചൻ ആന്റണി, മെമ്പർ റെനീഷ് കുര്യൻ എന്നിവർ പ്രാർത്ഥന നയിച്ചു. അബ്ബാസിയ ബാലദീപ്തി കോർഡിനേറ്റർ ലിറ്റ്സി സെബാസ്റ്റ്യൻ,മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികളുടെ ഏകോപനം നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.