ആശ്വാസം: കേരളത്തില്‍ ഒമിക്രോണ്‍ ബാധിതരില്ല; എട്ടുപേരുടെ പരിശോധനാഫലവും നെഗറ്റീവ്

ആശ്വാസം: കേരളത്തില്‍ ഒമിക്രോണ്‍ ബാധിതരില്ല;   എട്ടുപേരുടെ പരിശോധനാഫലവും നെഗറ്റീവ്

തിരുവനന്തപുരം: കേരളത്തില്‍ ഒമിക്രോണ്‍ ബാധിതരില്ല. വിദേശത്ത് നിന്ന് നാട്ടില്‍ എത്തിയവരുടെയും സമ്പര്‍ക്കം പുലര്‍ത്തിയവരുടെയും അടക്കം പരിശോധനയ്ക്ക് അയച്ച എട്ടുപേരുടെയും ഫലം നെഗറ്റീവായത് കേരളത്തിന് ആശ്വാസമാകുന്നു.

ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് അറിയിച്ചത്. ആകെ 10 പേരുടെ സാമ്പിളുകളാണ് ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ചത്. ഇതില്‍ ഇനി രണ്ട് പേരുടെ ഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട്ട് രണ്ടുപേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. യുകെയില്‍ നിന്നെത്തിയ ആരോഗ്യപ്രവര്‍ത്തകന്റെയും അമ്മയുടെയും ഒമിക്രോണ്‍ പരിശോധനാഫലമാണ് നെഗറ്റീവായത്. മലപ്പുറത്ത് രണ്ട് പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ജര്‍മ്മനിയില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിയുടെ അടക്കം പരിശോധനാഫലമാണ് നെഗറ്റീവായത്. എറണാകുളം രണ്ട്, തിരുവനന്തപുരവും പത്തനംതിട്ടയും ഓരോന്ന് വീതവും പരിശോധനാഫലമാണ് നെഗറ്റീവായ മറ്റു കേസുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.