ഡബ്ലിന്‍: സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് അയര്‍ലണ്ട് മാതൃവേദിയുടെ ഉത്ഘാടനം 'സാല്‍വേ റെജീന' ഡിസംബര്‍ ഏഴിന് നടക്കും. വൈകിട്ട് 6:45 ന് സൂം മീറ്റിംഗിലൂടെ നടക്കുന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഔപചാരികമായി ഉത്ഘാടനം ചെയ്യും.
അയര്‍ലണ്ട് സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മാതൃവേദി നാഷണല്‍ ഡയറക്ടര്‍ ഫാദര്‍ ജോസ് ഭരണിക്കുളങ്ങര ആമുഖ പ്രഭാഷണം നടത്തും. ഇന്റര്‍നാഷണല്‍ സീറോ മലബാര്‍ മാതൃവേദിയുടെ ഡയറക്ടര്‍ ഫാദര്‍ വില്‍സണ്‍ എലുവത്തിങ്ങല്‍ കൂനന്‍, പ്രസിഡണ്ട് ഡോ. കെ. വി റീത്താമ്മ എന്നിവര്‍ ആശംസകള്‍ അറിയിക്കും.
യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേഷന്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. ബാബു പാണാറ്റുപറമ്പില്‍, എസ്.എം.വൈ.എം യൂറോപ്പ് ഡയറക്ടര്‍ റവ. ഡോ. ബിനോജ് മുളവരിക്കല്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.
സീറോ മലബാര്‍ സഭയിലെ വിവാഹിതരായ സ്തീകളുടെ സംഘടനയാണ് മാതൃവേദി. ഭാര്യ, അമ്മ, കുടുംബിനി എന്നീ നിലകളില്‍ സ്ത്രീകളുടെ ദൗത്യങ്ങളെക്കുറിച്ച് മനസിലാക്കുവാനും അതനുസരിച്ച് ജീവിതം ക്രമീകരിക്കുവാനും ഉതകുന്ന കര്‍മ്മ പരിപാടികളോടെ പ്രവര്‍ത്തിക്കുന്ന മാതൃവേദി അയര്‍ലണ്ടിലെ വിശുദ്ധ കുര്‍ബാന നടക്കുന്ന എല്ലാ സെന്ററുകളിലും പ്രവര്‍ത്തിച്ചു വരുന്നു. കുടുംബത്തിലും സഭയിലും ക്രിയാത്മക മാറ്റങ്ങള്‍ വരുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുള്ള അമ്മമാരുടെ സംഘടന സീറോ മലബാര്‍ ഫാമിലി അപ്പസ്‌തോലേറ്റിന്റെ കീഴിലാണു പ്രവര്‍ത്തിക്കുന്നത്.
അയര്‍ലണ്ടിലെ എല്ലാ മാതൃവേദി യൂണിറ്റ് അംഗങ്ങളും ആദ്യമായി ഒരുമിക്കുന്ന ഈ സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ അയര്‍ലണ്ട് നാഷണല്‍ മാതൃവേദി അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
മാതൃവേദി അയര്‍ലണ്ട് നാഷണല്‍ അഡ്‌ഹോക് കമ്മറ്റി - പ്രസിഡണ്ട് ഡോ. ഷേര്‍ലി ജോര്‍ജ്ജ് (താലാ, ഡബ്ലിന്‍ ), വൈസ് പ്രസിഡന്റ്, ലിഷ രാജീവ് (ബെല്‍ഫാസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്), സെക്രട്ടറി രാജി ഡൊമിനിക് (ലൂക്കന്‍, ഡബ്ലിന്‍ ), പി.ആര്‍.ഒ അഞ്ചു ജോമോന്‍ (ബ്രേ, ഡബ്ലിന്‍), ട്രഷ്രറര്‍ & ജോയിന്റ് സെക്രട്ടറി സ്വീറ്റി മിലന്‍ (ബ്ലാഞ്ചാര്‍ഡ്ശ്ടൗണ്‍, ഡബ്ലിന്‍) , മധ്യസ്ഥ പ്രാര്‍ത്ഥന കോര്‍ഡിനേറ്റര്‍ ലഞ്ചു ജോസഫ് (സ്ലൈഗോ), ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി അല്‍ഫോന്‍സാ ബിനു (ബ്ലാഞ്ചാര്‍ഡ്ശ്ടൗണ്‍, ഡബ്ലിന്‍).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26