മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെല്‍ വേണം: കേരളം ഇന്ന് സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാറില്‍ അടിയന്തര ഇടപെല്‍ വേണം:  കേരളം ഇന്ന് സുപ്രീം കോടതിയില്‍

ഇടുക്കി; മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പ് നല്‍കാതെ രാത്രിയില്‍ തമിഴ്നാട് തുറക്കുന്നതിനെതിരെ കേരളം ഇന്ന് സുപ്രീം കോടതിയില്‍.

മുല്ലപ്പെരിയാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ അപേക്ഷ നല്‍കും. കേസ് അടിയന്തിരമായി പരിഗണിക്കണമെന്നും ആവശ്യപ്പെടും. മറ്റന്നാളായിരിക്കും കേരളത്തിന്‍റെ അപേക്ഷ കോടതി പരിഗണിക്കുക.

വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെ ഹര്‍ജിക്കാരനായ ജോ ജോസഫും ഇന്നലെ സത്യവാങ്മൂലം നല്‍കിയിരുന്നു. അതേസമയം മുന്നറിയിപ്പ് ഇല്ലാതെ മുല്ലപ്പെരിയാറില്‍ നിന്നു വെള്ളം തുറന്നുവിടുന്ന തമിഴ്നാടിന്‍റെ സമീപനത്തിനെതിരെ കേരളം നടപടിയെടുക്കുന്നില്ല എന്ന വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. അതിന് പിന്നാലെയാണ് കേരളം സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.

കൂടാതെ ഈ വിഷയം ഇന്നത്തെ സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തേക്കും. പെരിയാര്‍ തീരത്തെ ജനങ്ങളുടെ ആശങ്ക തീര്‍ക്കാന്‍ കൂടുതല്‍ നടപടി ആലോചിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.