കോണ്‍ഗ്രസില്ലാതെ എന്ത് പ്രതിപക്ഷ സഖ്യം?: നയം വ്യക്തമാക്കി ശിവസേന

കോണ്‍ഗ്രസില്ലാതെ എന്ത് പ്രതിപക്ഷ സഖ്യം?: നയം വ്യക്തമാക്കി ശിവസേന

ന്യൂ‌ഡല്‍ഹി: കോണ്‍ഗ്രസ് ഇല്ലാത്ത പ്രതിപക്ഷ സഖ്യം നിലവില്‍ സാധ്യമല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടികാഴ്ചക്ക് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്.

പുതിയൊരു പ്രതിപക്ഷ സഖ്യം ഉണ്ടാക്കേണ്ട ആവശ്യം നിലവിലില്ലെന്നും അതേസമയം പ്രതിപക്ഷത്തിന്റെ മുഖം ആകേണ്ടത് ആരെന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേന യു.പി.എ സഖ്യത്തില്‍ ചേര്‍ന്നേക്കാമെന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നതാണ് സഞ്ജയ് റാവത്തിന്റെ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും അതിന് ശേഷം അദ്ദേഹം നടത്തിയ പ്രസ്താവനയും.

എന്നാല്‍ ശിവസേന പ്രതിപക്ഷ സഖ്യമായ യു.പി.എയില്‍ ചേരുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം സഞ്ജയ് റാവത്ത് നല്‍കിയില്ല. അതിനെകുറിച്ചുള്ള തീരുമാനം എടുക്കേണ്ടത് ശിവസേന അധ്യക്ഷനായ ഉദ്ദവ് താക്കറെയാണെന്നും രാഹുല്‍ ഗാന്ധി അടുത്ത് തന്നെ മുംബയില്‍ എത്തുന്നുണ്ടെന്നും റാവത്ത് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.