കുവൈറ്റ് മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻ്റ് പതിനഞ്ചാമത് വാർഷികം ആഘോഷിച്ചു

കുവൈറ്റ് മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻ്റ്  പതിനഞ്ചാമത് വാർഷികം ആഘോഷിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് മലങ്കര കത്തോലിക്കാ സഭയുടെ യുവജന വിഭാഗമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെൻ്റിൻ്റെ പതിനഞ്ചാമത് വാർഷികാഘോഷങ്ങൾ ഓൺലൈനായി ആഘോഷിച്ചു.


എം.സി.വൈ.എം പ്രസിഡന്റ് അനിൽ ജോർജ് രാജൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ആഘോഷപരിപാടികൾ മോറാൻ മോർ ബസേലിയോസ് ക്ലീമ്മീസ് കർദ്ദിനാൾ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.എം.സി.വൈ.എംഡയറക്ടർ ഫാ.ജോൺ തുണ്ടിയത്ത് ആമുഖ പ്രഭാഷണം നടത്തി.

കെ.എം.ആർ.എം.പ്രസിഡൻ്റ് അലക്സ് വർഗീസ്, ഫാ.ജോർജ് കോട്ടപ്പുറം, ഫാ.ബിനോയി കൊച്ചു കരിക്കത്തിൽ, ഫാ.ഷാജി വാഴയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. എം.സി.വൈ.എം കുവൈറ്റ് നടത്തിയ ആരാധന ഗീത മത്സരമായ "ശ്ലാമ ആ ലൈഖൂ "വിൻ്റെ മത്സരവിജയികളെ പുതു തലമുറയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ വില്യംസ് ഫ്രാൻസീസ് പ്രഖ്യാപിച്ചു.


വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഇരുപതോളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ലിറ്റിൽ ഫ്ലവർ മലങ്കര കാത്തലിക് ചർച്ച് കുണ്ടറ, സെൻ്റ് ബനഡിക്റ്റ് മലങ്കര കാത്തലിക് ചർച്ച് കോന്നിത്താഴം എന്നീ ഇടവകകൾ യഥാക്രമം ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടി.ഫാ.പോൾ നിലക്കലും, പ്രോഗ്രാം കൺവീനർ വർഗ്ഗീസ് ബേബിയും, മത്സരങ്ങൾക്ക് നേതൃത്വം നൽകി.ഫാ.ജോൺ തുണ്ടിയത്ത് വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുന്നതിനായി നടത്തുന്ന "സ്വീറ്റ് ഓഫ് സാന്ത" കേക്ക് വിൽപ്പനയുടെ ടീസർ വീഡിയോ ചടങ്ങിൽ പുറത്തിറക്കി.

കഴിഞ്ഞ പതിനഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ പ്രതിപാദിച്ചുകൊണ്ട് തയ്യാറാക്കിയ ദൃശ്യാവിഷ്ക്കാരം ചടങ്ങിൽ പ്രദർശിപ്പിച്ചു. യോഗത്തിനു് എം.സി.വൈ.എം സെക്രട്ടറി ഫിനോ മാത്യു സ്വാഗതവും, ട്രഷറർ നോബിൻ ഫിലിപ്പ് നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.