തികഞ്ഞ രാജ്യസ്‌നേഹി; വിപിൻ റാവത്തിന്റെ വേർപാടിൽ അനുശോചനവുമായി പ്രധാനമന്ത്രി

തികഞ്ഞ രാജ്യസ്‌നേഹി; വിപിൻ റാവത്തിന്റെ വേർപാടിൽ അനുശോചനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന് വേണ്ടി പോരാടിയ ധീര പടത്തലവൻ ജനറല്‍ ബിപിന്‍ റാവത്തിന്റെ വേർപാടിൽ അനുശോചനവുമായി രാജ്യം. പാക് അധീന കശ്മീരിലടക്കം രാജ്യം കണ്ട ഏറ്റവും പ്രധാന സൈനിക ഓപ്പറേഷനുകള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ച സേനകളുടെ തലവനായിരുന്നു വിപിൻ റാവുത്ത്. രാജ്യത്തിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.

'ജനറല്‍ ബിപിന്‍ റാവത്തിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും മറ്റ് സായുധ സേനാംഗങ്ങളെയും നഷ്ടപ്പെട്ട തമിഴ്നാട്ടിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ അതിയായ വേദനയുണ്ട്. അവര്‍ വളരെ ഉത്സാഹത്തോടെ ഇന്ത്യയെ സേവിച്ചു. ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പം പങ്കുചേരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്ററില്‍ കുറിച്ചു.



'ബിപിന്‍ റാവത്ത് മികച്ച സൈനികനായിരുന്നു. തികഞ്ഞ രാജ്യസ്‌നേഹി. നമ്മുടെ സായുധ സേനയെയും സുരക്ഷാ സംവിധാനങ്ങളെയും നവീകരിക്കുന്നതില്‍ അദ്ദേഹം വളരെയധികം സംഭാവന നല്‍കി. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകളും കാഴ്ചപ്പാടുകളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വല്ലാതെ വേദനിപ്പിച്ചു'. എന്ന് പ്രധാനമന്ത്രി പറഞ്ഞു.



രാജ്യത്തിന്റെ ധീരനായ പുത്രനെയാണ് നഷ്ടമായെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. വിപിൻ റാവത്തിന്റെ വേർപാട് നികത്താനാകാത്ത നഷ്ടമെന്ന് പ്രതിരോധ മന്ത്രി മനോഹർ പരീഖർ പറഞ്ഞു. റാവത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. വേർപാട് അത്യന്തം വേദനാജനകമെന്ന് അമിത് ഷാ. രാജ്യത്തെ നടുക്കിയ ബിപിന്‍ റാവത്തിന്റെ വേർപാടിൽ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.



ഊട്ടിക്കു സമീപം കുനൂരിലാണ് സംയുക്ത സൈനിക മേധാവിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ പതിമൂന്നുപേര്‍ മരിച്ചതായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അറിയിച്ചു. പരിക്കേറ്റ ക്യാപ്റ്റന്‍ വരുണ്‍ സിങ് ചികിത്സയിലാണെന്നും എയര്‍ഫോഴ്‌സ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.