കെ.ആർ.എൽ.സി.സിയുടെ ആഭിമുഖ്യത്തിൽ യുഎഇ ലത്തീൻ സഭാദിനം 2021 ആചരിക്കുന്നു

കെ.ആർ.എൽ.സി.സിയുടെ ആഭിമുഖ്യത്തിൽ യുഎഇ ലത്തീൻ സഭാദിനം 2021 ആചരിക്കുന്നു

ദുബായ്: കെ.ആർ.എൽ.സി.സി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ യുഎഇ ലത്തീൻ സഭാ ദിനമായി ഡിസംബർ 10 വെള്ളിയാഴ്ച ആചരിക്കുന്നു.
"കൂട്ടായ്മ പങ്കാളിത്തം പ്രേക്ഷിത ദൗത്യം; പ്രവാസ ജീവിതത്തിൽ" എന്ന വിഷയത്തെ അടിസ്ഥാനമാക്കി വെബിനാർ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നു.

തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ റൈറ്റ് റെവ. ഡോ.ക്രിസ്തുദാസിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയോട് കൂടി പരിപാടികൾക്ക് തുടക്കമാകും. അതിനു ശേഷം നടത്തപ്പെടുന്ന പൊതുസമ്മേളനം കെ.ആർ.എൽ.സി.സി ദുബായ് പ്രസിഡന്റ് ശ്രീ.മരിയ ദാസിന്റെ അധ്യക്ഷതയിൽ ചേരും. കെ.ആർ.എൽ.സി.സി പ്രസിഡന്റ് റൈറ്റ് റവ. ഡോ. ജോസഫ് കരിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുൻ രാഷ്ട്രപതിയുടെ സെക്രട്ടറി ആയിരുന്ന ശ്രീ ക്രിസ്റ്റി ഫെർണാണ്ടസ് ​ഐ എ എസ് വിഷയത്തെ അധികരിച്ച് മുഖ്യ പ്രഭാഷണം നടത്തും.

ബിഷപ്പുമാരായ റൈറ്റ് റവ. പോൾ ഹിൻഡർ, റൈറ്റ് റെവ. ഡോ വർഗീസ് ചക്കാലക്കൽ, റൈറ്റ് റെവ. ഡോ. സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ, റൈറ്റ് റെവ. ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ എന്നിവർ അനുഗ്രഹപ്രഭാഷണങ്ങൾ നടത്തും. ദുബായ് സെ. മേരീസ് ഇടവക വികാരി ഫാ. ലെന്നി, ഫാ. അലക്സ് വാച്ചാപറമ്പിൽ, ഫാ. തോമസ് തറയിൽ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. സമ്മേളനത്തിന് ശേഷം വിവിധ കലാപരിപാടികളും നടത്തപ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.