പുതിയ വാരാന്ത്യ അവധി; വെള്ളിയാഴ്ചയുള്‍പ്പടെ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ച് ഷാ‍ർജ

പുതിയ വാരാന്ത്യ അവധി; വെള്ളിയാഴ്ചയുള്‍പ്പടെ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ച് ഷാ‍ർജ

ഷാ‍ർജ: 2022 ല്‍ ആഴ്ചയില്‍ നാല് പ്രവൃത്തി ദിനങ്ങള്‍ പ്രഖ്യാപിച്ച് ഷാ‍ർജ. വാരാന്ത്യ അവധി ദിനങ്ങള്‍ ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ്, വെള്ളി കൂടി അവധി നല്‍കുമെന്ന് ഷാ‍ർജ പ്രഖ്യാപിച്ചിരിക്കുന്നത്.

ഷാ‍ർജയിലെ സർക്കാർ ജീവനക്കാർ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 3.30 വരെയാണ് ജനുവരി മുതല്‍ ജോലി ചെയ്യേണ്ടത്. അതായത് ശനി, ഞായർ വാരന്ത്യ അവധിക്ക് പുറമെ വെള്ളിയാഴ്ചയും ഷാ‍ർജയില്‍ അവധിയായിരിക്കും. ഷാർജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസിമിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം.


യുഎഇയിലെ ബാങ്കുകള്‍ ആറ് ദിവസം പ്രവർത്തിക്കും

ആഴ്ചയില്‍ ആറുദിവസം പ്രവർത്തിക്കണമെന്ന നിർദ്ദേശം യുഎഇയിലെ ബാങ്കുകള്‍ക്ക് സെന്റട്രല്‍ ബാങ്ക് നല്‍കിയെന്ന് പ്രാദേശിക മാധ്യമമായ അല്‍ ഖലീജ് റിപ്പോർട്ട് ചെയ്യുന്നു. ദിവസേന 5 മണിക്കൂറെങ്കിലും പ്രവർത്തിക്കണം. അങ്ങനെ ആഴ്ചയില്‍ ആറ് ദിവസം ജനങ്ങള്‍ക്ക് സേവനം നല്കണമെന്നതാണ് നിർദ്ദേശം. പ്രവൃത്തി സമയം ബാങ്കുകള്‍ക്ക് തീരുമാനിക്കാമെന്നും സർക്കുലർ വ്യക്തമാക്കുന്നു. 2022 ജനുവരി 2 മുതലാണ് തീരുമാനം പ്രാബല്യത്തിലാവുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.