ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജനുവരി 31 വരെ പുനരാരംഭിക്കില്ല. ഒമിക്രോണിനെപ്പറ്റിയുള്ള ആശങ്കകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാല്‍ എയര്‍ ബബിള്‍ മാനദണ്ഡം പാലിച്ചുള്ള വിമാന സര്‍വീസുകള്‍ പഴയതുപോലെ തുടരും.
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ പുനരാരംഭിക്കുമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ നിരവധി രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജനുവരി 31 വരെ നീട്ടിയിരിക്കുകയാണെന്ന് ഡിജിസിഎ പുറത്തിറക്കിയ സര്‍ക്കുലറിലാണ് അറിയിച്ചു.
പുതിയ നിയന്ത്രണം അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങള്‍ക്കോ ഡിജിസിഎ പ്രത്യേകം അംഗീകരിച്ച ഫ്‌ളൈറ്റുകള്‍ക്കോ ബാധകമല്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.