വീണു, കരഞ്ഞു, എങ്കിലും തളര്‍ന്നില്ല; മനം നിറച്ച കരാട്ടെ കിഡിന്റെ വീഡിയോ വൈറല്‍

വീണു, കരഞ്ഞു, എങ്കിലും തളര്‍ന്നില്ല; മനം നിറച്ച കരാട്ടെ കിഡിന്റെ വീഡിയോ വൈറല്‍

 സോഷ്യല്‍മീഡിയ സുപരിചിതമല്ലാത്ത ആളുകള്‍ ഒരു പക്ഷെ കുറവായിരിക്കും. കാരണം ഓരോ ദിവസവും സോഷ്യല്‍മീഡിയ ഉപയോക്തക്കളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇക്കാലത്ത് വളരെ വേഗത്തില്‍ നമുക്ക് ലഭിക്കാറുണ്ട്. ഇതു തന്നെയാണ് സമൂഹമാധ്യമങ്ങളുടെ ജനസ്വീകാര്യത വര്‍ധിപ്പിച്ചതും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഒരു കൊച്ചു കുട്ടിയുടെ വീഡിയോയാണ്. 'പരിശ്രമം ചെയ്യുകില്‍ എന്തിനേയും വശത്തിലാക്കാന്‍ കഴിവുള്ളവണ്ണം ദീര്‍ഘങ്ങളാം കരങ്ങളെ നല്‍കിയത്രേ മനുഷ്യരെ പാരിലയച്ചതീശന്‍' എന്ന കവി വാക്യത്തെ ശരി വയ്ക്കുന്നതാണ് ഈ വീഡിയോ എന്നു പറയാം. കാരണം തന്റെ വിജയത്തിനായി പരിശ്രമിക്കുന്ന കുരുന്ന് ബാലനാണ് ഈ വീഡിയോയില്‍.

ഒരു കരാട്ടെ പരിശീലന കേന്ദ്രമാണ് സ്ഥലം. ചെറിയ ഒരു കുട്ടി ബോര്‍ഡ് കാലുപയോഗിച്ച് ബ്രേക്ക് ചെയ്യാന്‍ പരിശ്രമിക്കുന്നു. എന്നാല്‍ ആദ്യ ശ്രമത്തില്‍ കുരുന്ന് താഴേക്ക് വീഴുകയാണ്. തളരാതെ വീണ്ടും പരിശ്രമിക്കുന്നു. പലപ്പോഴും വീഴുന്നുണ്ട്. ആ കുരുന്ന് കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും വീഡിയോയില്‍ കാണാം. എങ്കിലും മിടുക്കന്‍ തളര്‍ന്നില്ല.

പരിശീലകനും കൂടെ ഉള്ള മറ്റ് കുട്ടികളും നല്‍കുന്ന പ്രോത്സാഹനമാണ് വീഡിയോയിലെ മറ്റൊരു ആകര്‍ഷണം. ആ കുരുന്നിന്റെ വീഴ്ചയില്‍ കളിയാക്കാതെ ആവോളം പ്രോത്സാഹിപ്പിക്കുകയാണ് ചുറ്റുമുള്ളവര്‍. ഒടുവില്‍ അതിഗംഭീരമായി കുരുന്ന് ബാലന്‍ ബോര്‍ഡ് ബ്രേക്ക് ചെയ്യുന്നു. ചുറ്റുമുണ്ടായിരുന്നവര്‍ ആര്‍പ്പുവിളികളോടെ മിടുക്കനെ അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. വളരെ കുറച്ച് മാത്രമേ ദൈര്‍ഘ്യമുള്ളുവെങ്കിലും ആരുടേയും ഹൃദയം നിറയ്ക്കുന്നതാണ് ഈ കൊച്ചു വീഡിയോ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.