ഏകീകരിച്ച കുര്‍ബാനക്രമം എല്ലാ രൂപതകളിലും എത്രയും വേഗം നടപ്പാക്കണമെന്ന കര്‍ശന നിര്‍ദേശവുമായി വത്തിക്കാന്‍

ഏകീകരിച്ച കുര്‍ബാനക്രമം എല്ലാ രൂപതകളിലും എത്രയും വേഗം നടപ്പാക്കണമെന്ന കര്‍ശന നിര്‍ദേശവുമായി വത്തിക്കാന്‍

കൊച്ചി: സീറോ മലബാര്‍ സഭാ സിനഡ് തീരുമാനിച്ച കുര്‍ബാനക്രമം എല്ലാ രൂപതകളിലും എത്രയും വേഗം നടപ്പാക്കണമെന്ന കര്‍ശന നിര്‍ദേശവുമായി വത്തിക്കാന്‍.

സിനഡ് എടുത്ത തീരുമാനത്തില്‍ യാതൊരു ഇളവും ആര്‍ക്കുമില്ലെന്നും എത്രയും വേഗം എല്ലാ ഇടവകകളും പുതുക്കിയ കുര്‍ബാന ക്രമം നടപ്പിലാക്കണം എന്ന കര്‍ശന നിര്‍ദേശമടങ്ങിയ പൗരസ്ത്യ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ലെയണാര്‍ദോ സാന്ദ്രിയുടെ കത്ത് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ജോസഫ് കരിയിലിന് ഇന്ന് ലഭിച്ചു.

കത്തിന്റെ കോപ്പി സീറോ മലബാര്‍ സഭാ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കും ലഭിച്ചു. ഇതേക്കുറിച്ചുള്ള പത്രക്കുറിപ്പ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പുറത്തിറങ്ങും. 

നവംബര്‍ 28 മുതല്‍ സീറോ മലബാര്‍ സഭയിലെ ഭൂരിഭാഗം പള്ളികളിലും നടപ്പിലാക്കിയ ഏകീകരിച്ച കുര്‍ബാന ക്രമം എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കാതിരിക്കാന്‍ പ്രത്യേക ഇളവ് തനിക്ക് ലഭിച്ചെന്നും അതനുസരിച്ച് എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഇപ്പോള്‍ നടപ്പിലാക്കേണ്ടതില്ലെന്നും കാണിച്ച് മാര്‍ ആന്റണി കരിയിൽ  പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതിരൂപതയിലെ ഏതാനും വിമത വൈദികര്‍ പുതിയ കുര്‍ബാന ക്രമത്തിനെതിരെ തെരുവില്‍ സമരവും ചെയ്തിരുന്നു.

എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതികരണമാണ് സഭാ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഭയുടെ സ്ഥിരം സിനഡും നടത്തിയത്. സിനഡ് തീരുമാനിച്ച രീതിയിലുള്ള ഏകീകരിച്ച കുര്‍ബാന ക്രമം നടപ്പിലാക്കാന്‍ എല്ലാ രൂപതകള്‍ക്കും ബാധ്യതയുണ്ടെന്നും അതില്‍ നിന്ന് ആര്‍ക്കും ഇളവ് നല്‍കിയതായി അറിയില്ലെന്നുമാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞത്.

അതേസമയം കാനന്‍ നിയമത്തിലെ ഡിസ്പെന്‍സേഷന്‍ ക്ലോസ് ഉപയോഗിച്ച് രൂപതാ മെത്രാന്മാര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാം എന്നാണ് മാര്‍ ആന്റണി കരിയിൽ  തന്റെ സര്‍ക്കുലറില്‍ പറഞ്ഞത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.