വിവാഹിതരായി ബോളിവുഡ് താരങ്ങൾ; ചുവന്ന ലെഹങ്കയില്‍ പഞ്ചാബി വധുവായി കത്രീന, ഐവറി ഷര്‍വാണിയില്‍ വിക്കി

വിവാഹിതരായി ബോളിവുഡ് താരങ്ങൾ; ചുവന്ന ലെഹങ്കയില്‍ പഞ്ചാബി വധുവായി കത്രീന, ഐവറി ഷര്‍വാണിയില്‍ വിക്കി

മുംബൈ: ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കെയ്ഫും വിവാഹിതരായി. ജയ്പൂരിലെ ഫോര്‍ട്ട് ബര്‍വാരയിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ വച്ച്‌ ഇന്നലെയാണ് ഇരുവരും വിവാഹിതരായത്. 
പഞ്ചാബി രീതിയിൽ അത്യാഡംബര പൂര്‍ണമായിട്ടായിരുന്നു വിവാഹ ആഘോഷങ്ങള്‍ നടന്നത്.

ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് ചുവന്ന ലഹങ്കയില്‍ അതീവ സുന്ദരിയായ കത്രീനയുടേയും വിക്കിയുടേയും ചിത്രങ്ങള്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

"ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടും ഞങ്ങളുടെ ഹൃദയത്തില്‍ സ്നേഹവും നന്ദിയും മാത്രം. ഞങ്ങള്‍ പുതിയൊരു യാത്ര ആരംഭിക്കുന്ന ഈ വേളയില്‍ നിങ്ങള്‍ ഏവരുടെയും സ്നേഹാനുഗ്രഹങ്ങള്‍ പ്രതീക്ഷിക്കുന്നു" എന്ന അടിക്കുറിപ്പിലാണ് വിക്കി കൗശലും കത്രീന കൈഫും വിവാഹചിത്രങ്ങള്‍ പങ്കുവച്ചത്. അതിനു പിന്നാലെ ഇരുവര്‍ക്കും ആശംസകളുമായി ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ മുതല്‍ ആരാധകര്‍ വരെ എത്തി. 80 ലക്ഷത്തില്‍ അധികം പേരാണ് കത്രീന പങ്കുവച്ച വിവാഹചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.



സബ്യസാജി ഒരുക്കിയ ചുവപ്പ് ലഹങ്കയായിരുന്നു കത്രീനയുടെ വിവാഹവേഷം. പഞ്ചാബി സ്റ്റൈലിലായിരുന്നു ലെഹങ്ക ഡിസൈന്‍ ചെയ്തിരുന്നത്. സബ്യസാചിയുടെ തന്നെ ആഭരണങ്ങളാണ് താരം അണിഞ്ഞിരുന്നത്. ഐവറി സില്‍ക് ഷര്‍വാണിയായിരുന്നു വിക്കി കൗശല്‍ ധരിച്ചിരുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗീത്, മെഹന്ദി ആഘോഷങ്ങള്‍ക്കൊടുവിലായിരുന്നു വിവാഹ ചടങ്‌ . ഡിസംബര്‍ ഏഴ് മുതല്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്.

അതിനിടെ താരങ്ങളുടെ വിവാഹം അറിഞ്ഞ് നിരവധി ആരാധകരാണ് റിസോര്‍ട്ടിന് മുന്‍പില്‍ എത്തിയത്. പുറത്തുകാത്തിരുന്ന ആരാധകര്‍ക്ക് പ്രിയതാരങ്ങളെ കാണാനായില്ലെങ്കിലും നവ ദമ്പതികൾ ഇവര്‍ക്ക് മധുരം നല്‍കി സന്തോഷം പങ്കിട്ടു. മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കുമാണ് താരങ്ങള്‍ മധുരം വിതരണം ചെയ്തത്

വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ വളരെ രഹസ്യമായാണ് താരജോഡി കൈകാര്യം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ വളരെചുരുക്കം അതിഥികളാണ് വിവാഹചടങ്ങുകളില്‍ പങ്കെടുത്തത്. കല്യാണത്തിന് തലേദിവസത്തെ സംഗീത് ചടങ്ങുകള്‍ക്ക് താരജോഡികള്‍ മുറിച്ചത് 4.5 ലക്ഷം രൂപയോളം വില വരുന്ന ബെറികളാല്‍ അലങ്കരിച്ച അഞ്ച് നില കൂറ്റന്‍ കേക്കാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിക്കി-കത്രീന വിവാഹ വീഡിയോ സംപ്രേഷണ അവകാശം ആമസോണ്‍ പ്രൈം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 80 കോടി രൂപയ്ക്കാണ് വിവാഹ വീഡിയോ ആമസോണ്‍ പ്രൈം വാങ്ങിയതെന്നാണ് സൂചന ഇതാദ്യമായല്ല താര വിവാഹം ഒടിടി പ്ലാറ്റ്ഫോമിലെത്തുന്നത്. ഇതിനു മുമ്പ് 2019 ല്‍ പ്രിയങ്ക ചോപ്ര ,നിക്ക് ജൊനാസ് വിവാഹ വീഡിയോയുടെ സംപ്രേക്ഷണാവകാശവും വന്‍ തുകയ്ക്കായിരുന്നു അമേരിക്കന്‍ ചാനല്‍ സ്വന്തമാക്കിയത്. 2022 തുടക്കത്തില്‍ വിവാഹ വീഡിയോ റിലീസ് ചെയ്യാനാണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.