കാന്‍സര്‍ ബാധിച്ച കൊച്ചുപെണ്‍കുട്ടിയെ സന്തോഷിപ്പിക്കാന്‍ നൃത്തം ചെയ്ത് ഹോസ്പിറ്റല്‍ ജീവനക്കാര്‍: വീഡിയോ

കാന്‍സര്‍ ബാധിച്ച കൊച്ചുപെണ്‍കുട്ടിയെ സന്തോഷിപ്പിക്കാന്‍ നൃത്തം ചെയ്ത് ഹോസ്പിറ്റല്‍ ജീവനക്കാര്‍: വീഡിയോ

 വളരെ വലുതാണ് കാന്‍സര്‍ എന്ന മഹാമാരിയുടെ തീവ്രത. പ്രായഭേദമന്യേ പലരേയും കാന്‍സര്‍ മാരകമായി ബാധിക്കാറഉമുണ്ട്. ചിലര്‍ പൊരിതി ജയിക്കുമ്പോള്‍ മറ്റു ചിലര്‍ പാതിവഴിയില്‍ തളര്‍ന്നു വീഴാറുമുണ്ട്. കാന്‍സര്‍ രോഗം ശരീരത്തെ മാത്രമല്ല പരുടേയും മനസ്സിനേയും ബാധിക്കാറുണ്ട്. രോഗബാധിതരുടെ മുഖത്ത് ചിരി വിടരുന്നത് കാണാന്‍ പ്രിയപ്പെട്ടവര്‍ പോലും ഏറെ കാത്തിരിക്കാറുമുണ്ട്.

കാന്‍സര്‍ ബാധിച്ച ഒരു കൊച്ചു പെണ്‍കുട്ടിയുടെ മുഖത്ത് ചിരി നിറയ്ക്കാന്‍ നൃത്തം ചെയ്ത ഹോസ്പിറ്റല്‍ ജീവനക്കാരുടെ വീഡിയോ. Worcestershire Acute Hospitals NHS Trust, ആണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഈ ആശുപത്രിയിലെ ജീവനക്കാരാണ് കുരുന്ന് ബാലികയുടെ മുഖത്ത് ചിരി നിറയ്ക്കാന്‍ നൃത്തം ചെയ്തത്.

നിറപ്പകിട്ടാര്‍ന്ന വസ്ത്രം ധരിച്ച് ബാലെ നൃത്തം ചെയ്ത് റൂമിലേക്ക് വരുന്ന രണ്ട് ഡോക്ടര്‍മാരില്‍ നിന്നുമാണ് വീഡിയോ ആരംഭിക്കുന്നത്. ബെയ്‌ലണ്‍, എമ്മ എന്നിങ്ങനെയാണ് ഡോക്ടര്‍മാരുടെ പേരുകള്‍. ഇസബെല്‍ ഫ്‌ളെച്ചര്‍ എന്ന് അഞ്ച് വയസ്സുകാരിയാണ് കാന്‍സര്‍ രോഗത്തോട് പോരാടുന്നത്.

നിരവധിപ്പേരാണ് ഡോക്ടര്‍മാരുടെ ആ രീതിയെ അഭിനന്ദിച്ചുകൊണ്ടും പ്രശംസിച്ചുകൊണ്ടും രംഗത്തെത്തുന്നത്. വളരെ മനോഹരമായാണ് ഇവര്‍ അഞ്ച് വയസ്സുകാരിയെ സന്തോഷിപ്പിക്കുന്നത്. ബാലെ പ്രൊഫഷണല്‍സ് അല്ലെങ്കിലും മനോഹരമായി തന്നെ ഇവര്‍ ബാലെ അവതരിപ്പിച്ചു. അതേസമയം പതിനഞ്ചാം നൂറ്റാണ്ടില്‍ രൂപം കൊണ്ട ഒരു നൃത്തരൂപമാണ് ബാലെ ഫ്രാന്‍സിലും റഷ്യയിലുമായാണ് ഇത് വികാസം പ്രാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.