പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശന വേളയില്‍ ഗോവ കോണ്‍ഗ്രസില്‍ കൂട്ടരാജി

പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശന വേളയില്‍ ഗോവ കോണ്‍ഗ്രസില്‍ കൂട്ടരാജി

പനജി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഗോവയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ കൂട്ടരാജി.

പോര്‍വോറിം നിയമസഭാ മണ്ഡലത്തിലെ ഒരു കൂട്ടം നേതാക്കള്‍ വെള്ളിയാഴ്ച രാവിലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു. സ്വതന്ത്ര എംഎല്‍എ രോഹന്‍ ഖൗണ്ടയെ നേതാക്കള്‍ പിന്തുണയ്ക്കും. അടുത്ത വര്‍ഷം ആദ്യം നടക്കാന്‍ സാധ്യതയുള്ള നിയമസഭാ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഗൗരവത്തില്‍ കാണുന്നില്ലെന്നാരോപിച്ചാണ് നേതാക്കളുടെ രാജി.

ദക്ഷണ ഗോവയില്‍ നിന്നുള്ള മുതിര്‍ന്ന തോവ് മൊറീനോ റിബെലോ രാജി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് മറ്റൊരു തിരിച്ചടിയായി. പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചിട്ടും കര്‍ട്ടോറിം മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എ അലിക്‌സോ റെജിനല്‍ഡോ ലോറന്‍കോയ്ക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നല്‍കിയതില്‍ താന്‍ അസ്വസ്ഥനാണെന്ന് റിബെലോയുടെ രാജിക്കത്തില്‍ പറയുന്നു.

ഗോവ ഫോര്‍വാര്‍ഡ് പാര്‍ട്ടി (ജിഎഫ്പി)യുമായി സഖ്യമുണ്ടാക്കിയതിനെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത രൂപപ്പെട്ടിരിക്കെയാണ് കൂട്ടരാജികള്‍ ഉണ്ടാകുന്നത്. ജിഎഫ്പി കോണ്‍ഗ്രസിന് പിന്തുണ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഈ ഘട്ടത്തില്‍ അതിനെ സഖ്യമായി കാണാനാവില്ലെന്നും ഗോവയുടെ പാര്‍ട്ടി ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.