കയ്യില്‍ കുഞ്ഞിരിക്കെ യുവാവിന് ക്രൂര മര്‍ദ്ദനം: പൊലീസുകാരനെതിരെ നടപടി

കയ്യില്‍ കുഞ്ഞിരിക്കെ യുവാവിന് ക്രൂര മര്‍ദ്ദനം: പൊലീസുകാരനെതിരെ നടപടി

ലക്‌നൗ: കയ്യില്‍ കുഞ്ഞിരിക്കെ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരനെതിരെ നടപടി. വാവിട്ട് കരയുന്ന കുഞ്ഞിനോടു പോലും അല്‍പം ദയ കാണിക്കാതെ യുവാവിനെ വടി വച്ച് ക്രൂരമായി മര്‍ദ്ദിച്ച ഉത്തര്‍ പ്രദേശ് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ മിശ്രയെയാണ് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

കുഞ്ഞിനെ പിടിച്ച് നില്‍ക്കുന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. അടിക്കരുതെന്നും കുഞ്ഞിന് അടിയേറ്റ് അപകടമുണ്ടാവുമെന്നും പൊലീസുകാരനോട് കേഴുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനങ്ങള്‍ കാരണമായിരുന്നു.

ഓടി മാറാന്‍ ശ്രമിക്കുന്ന യുവാവില്‍ നിന്ന് കുഞ്ഞിനെ തട്ടിപ്പറിക്കാനും പൊലീസുകാര്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. രൂക്ഷ വിമര്‍ശനത്തോടെയാണ് ബിജെപി നേതാവ് വരുണ്‍ ഗാന്ധി അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചത്. ഭയം നിറഞ്ഞ് ജീവിക്കുന്ന സമൂഹം മികച്ച ഭരണത്തിന്റെ അടയാളമല്ലെന്ന് രൂക്ഷമായി വിമര്‍ശിച്ചാണ് വരുണ്‍ ഗാന്ധി വീഡിയോ പങ്കുവച്ചത്.



കാണ്‍പൂര്‍ സോണിലെ ഇന്‍സ്‌പെക്ടറായ വിനോദ് മിശ്രയെ സസ്‌പെന്‍ഡ് ചെയ്തതായി പൊലീസ് അധികൃതര്‍ വ്യക്തമാക്കി. ആശുപത്രിയില്‍ ശല്യമുണ്ടാക്കിയതിന് അറസ്റ്റ് ചെയ്തയാളെ കൊണ്ടു പോകുമ്പോള്‍ ചോദ്യം ചെയ്തതിനായിരുന്നു പൊലീസിന്റെ ക്രൂര മര്‍ദ്ദനം. സാധാരണക്കാരനും നീതി ലഭിക്കണമെന്ന വിവിധ രാഷ്ട്രീയ കക്ഷികള്‍ അടക്കം വിമര്‍ശന ഉയര്‍ത്തിയതോടെ ഉത്തര്‍ പ്രദേശ് പൊലീസ് പ്രതിരോധത്തിലായിരുന്നു.

ആശുപത്രിയിലെ അറ്റകുറ്റ പണികള്‍ക്കിടെ രോഗികള്‍ക്ക് ശല്യമാകുന്ന രീതിയില്‍ പൊടിയും മറ്റും ഉയര്‍ന്നതോടെയാണ് യുവാവ് അടക്കമുള്ളവര്‍ ആശുപത്രി അധികൃതരോട് കയര്‍ത്തത്. ഇതിന് പിന്നാലെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തിയതിന് പിന്നാലെ ലാത്തി ചാര്‍ജ്ജ് നടത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.