ന്യുഡല്‍ഹി: ഡല്‍ഹി അതിര്‍ത്തികളിലെ സമരം അവസാനിപ്പിച്ചതോടെ കര്‍ഷകര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും. വിജയ ദിവസം ആഘോഷിച്ചശേഷമായിരിക്കും മടക്കം. മരിച്ച കര്‍ഷകരുടെ സ്മരണര്‍ത്ഥം ഇന്നലെ ആദരാഞ്ജലി ദിനമായാണ് കര്‍ഷകര്‍ ആചരിത്. അതേസമയം സര്‍ക്കാര്‍ തന്ന ഉറപ്പുകളിലെ പുരോഗതി വിലയിരുത്താന്‍ കിസാന്‍ മോര്‍ച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും.
അതിര്‍ത്തികളിലെ സമരം അവസാനിപ്പിച്ചതായുള്ള കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിംഘു, തിക്രി, ഗാസിപുര്‍ അതിര്‍ത്തികളില്‍ കര്‍ഷകര്‍ ടെന്റ്റുകള്‍ പൊളിച്ചു തുടങ്ങി. വിവിധ വാഹനങ്ങളിലായി സമഗ്രികള്‍ മാറ്റി തുടങ്ങി. കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് മടങ്ങിയാല്‍ ഉടന്‍ മൂന്ന് അതിര്‍ത്തികളിലെ ബാരിക്കേഡുകള്‍ മാറ്റാന്‍ പൊലീസും നടപടികള്‍ തുടങ്ങി.
നിലവില്‍ അതിര്‍ത്തികളിലെ പൊലീസുകാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. കൃഷിമന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ കേന്ദ്രത്തിന്റെ രേഖമൂലമുള്ള ഉറപ്പുകളടങ്ങിയ കത്ത് കര്‍ഷകര്‍ക്ക് കൈമാറിയിരുന്നു. മുന്നോട്ട് വച്ചതില്‍ അഞ്ചും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ഈക്കാര്യങ്ങള്‍ നടപ്പിലാക്കുന്നതിലെ പുരോഗതി പരിശോധിക്കാന്‍ കിസാന്‍ മോര്‍ച്ച വീണ്ടും യോഗം ചേരും. വിജയ ദിനം ആഘോഷിക്കുന്നതിന് ഇന്ന് സമരസ്ഥലങ്ങളിലേക്ക് പൊതുജനങ്ങളെയും കര്‍ഷക സംഘടനകള്‍ ക്ഷണിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.