തിരുവനന്തപുരം: മതം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞതിന് പിന്നാലെ പേര് മാറ്റി സംവിധായകന്‍ അലി അക്ബര്‍.'രാമസിംഹന്‍' എന്നയിരിക്കും അദ്ദേഹത്തിന്റെ പുതിയ പേര്.
ഫേസ്ബുക്ക് ലൈവ് വഴിയായിരുന്നു മതം ഉപേക്ഷിക്കുന്ന കാര്യം അലി അക്ബര്‍ അറിയിച്ചത്. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് മരിച്ചപ്പോള്‍ നിരവധി ആളുകള്‍ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടത്തിയതായും അതില്‍ പ്രതിഷേധിച്ചാണ് മതം ഉപേക്ഷിക്കുന്നതെന്നും അലി അക്ബര്‍ ലൈവില്‍ വ്യക്തമാക്കിയിരുന്നു.
ഇനി ഹിന്ദു ധര്‍മ്മത്തിലേക്കാണ് പോകുന്നതെന്നും നാളെ മുതല്‍ അലി അക്ബറിനെ നിങ്ങള്‍ക്ക് രാമസിംഹന്‍ എന്ന് വിളിക്കാമെന്നും സംസ്‌കാരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍ എന്നും അലി അക്ബര്‍ പറഞ്ഞു.
ഇമോജി ഇട്ടവര്‍ക്കെതിരെ സംസാരിച്ചു അഞ്ച് മിനിറ്റിനകം അക്കൗണ്ട് ബ്ലോക്ക് അക്കി. ഇത് അംഗീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഞാന്‍ എന്റെ മതം ഉപേക്ഷിക്കുന്നു. എനിക്കോ എന്റെ കുടുംബത്തിനോ ഇനി മതമില്ല. ജന്മം കൊണ്ട് എനിക്കു കിട്ടിയ ഒരു ഉടുപ്പ് ഞാനിന്ന് വലിച്ചെറിയുന്നു. ആയിരക്കണക്കിന് ഇമോജികള്‍ ഇട്ടവരോടുള്ള എന്റെ ഉത്തരമാണിതെന്നും അദ്ദേഹം ലൈവില്‍ പറഞ്ഞു. ഭാര്യയുമായി സംസാരിച്ചതിനു ശേഷമെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.