ബീജിംഗ് : യു.എസ് ജനാധിപത്യത്തെ 'വന്‍ നശീകരണ ആയുധം' എന്ന് ആക്ഷേപിച്ച് ചൈന. രണ്ട് ദിവസത്തെ വെര്‍ച്വല്‍ ഉച്ചകോടിയില്‍ നിന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തങ്ങളെ ഒഴിവാക്കിയതിലുള്ള രോഷം മറച്ചുവയ്ക്കാതെയാണ് ചൈനയുടെ പ്രതികരണം. റഷ്യയും ഹംഗറിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയും ബൈഡന്‍ മാറ്റിനിര്‍ത്തിയിരുന്നു.
മറ്റ് രാജ്യങ്ങളില്‍ ഇടപെടാന്‍ യുഎസ് ഉപയോഗിക്കുന്ന 'ജനനാശത്തിന്റെ ആയുധമായി' ജനാധിപത്യം വളരെക്കാലമായി മാറിയിരിക്കുന്നു- ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഒരു ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രത്യയശാസ്ത്രപരമായ മുന്‍വിധികളുടെ വരകള്‍ രേഖപ്പെടുത്തുന്നതിനു ജനാധിപത്യത്തെ ആയുധമാക്കുന്നു. ഒപ്പം ഭിന്നിപ്പും ഏറ്റുമുട്ടലുകളും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഉച്ചകോടി സംഘടിപ്പിച്ചതെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
എല്ലാത്തരം കപട-ജനാധിപത്യങ്ങളെയും ദൃഢമായി ചെറുക്കുമെന്നു ബീജിംഗ് അറിയിച്ചു. ഉച്ചകോടിക്ക് മുന്നോടിയായി, യുഎസ് ജനാധിപത്യം അഴിമതി നിറഞ്ഞതും പരാജയവുമാണെന്ന് വിമര്‍ശിച്ചുകൊണ്ട് ചൈന കുപ്രചാരണം ശക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.