ശാസ്ത്രവിഷയങ്ങളില്‍ ജോയിന്റ് സിഎസ്‌ഐആര്‍- നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്; ജനുവരി രണ്ടിനകം ഓണ്‍ലൈനിലൂടെ രജിസ്റ്റർ ചെയ്യാം

ശാസ്ത്രവിഷയങ്ങളില്‍ ജോയിന്റ് സിഎസ്‌ഐആര്‍- നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്; ജനുവരി രണ്ടിനകം  ഓണ്‍ലൈനിലൂടെ രജിസ്റ്റർ ചെയ്യാം

ശാസ്ത്രവിഷയങ്ങളില്‍ ജോയിന്റ് സിഎസ്‌ഐആര്‍- യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജനുവരി 29, ഫെബ്രുവരി 5, 6 തീയതികളില്‍ നടത്തും. ടെസ്റ്റ് കെമിക്കല്‍ സയന്‍സ്, എര്‍ത്ത് അറ്റ്‌മോസ്‌ഫെറിക്, ഓഷ്യന്‍ ആന്റ് പ്ലാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് വിഷയങ്ങളിലാണ് എക്സാം.

നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍/അപേക്ഷ ജനുവരി രണ്ടിനകം സമര്‍പ്പിക്കണം. https://csirnet.nta.nic.in- ല്‍ ഇതിനുള്ള സൗകര്യമുണ്ട്.
പരീക്ഷാ ഫീസ് ജനറല്‍/ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 1000 രൂപയും ഒബിസി-എന്‍സിഎല്‍ വിഭാഗങ്ങള്‍ക്ക് 500 രൂപയും എസ്‌സി/എസ്ടി, തേര്‍ഡ് ജന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 250 രൂപ വീതവുമാണ്. ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി) ഫീസില്ല. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് വഴി ഓണ്‍ലൈനായി ഫീസ് അടയ്ക്കാം. നെറ്റ് വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്.

സിഎസ്‌ഐആര്‍- യുജിസി നെറ്റില്‍ യോഗ്യത നേടുന്നവര്‍ക്ക് ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോഷിപ്പോടെ പിഎച്ച്‌ഡിയിലേക്ക് നയിക്കുന്ന ഗവേഷണ പഠനത്തിനും ഇന്ത്യന്‍ സര്‍വ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തിനും അര്‍ഹതയുണ്ടായിരിക്കും.

യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ എംഎസ്‌സി/ഇന്റഗ്രേറ്റഡ് ബിഎസ്-എംഎസ്/നാലുവര്‍ഷത്തെ ബിഎസ്/ബിഇ/ബിടെക്/ബി ഫാര്‍മ/എംബിബിഎസ് ബിരുദം 55% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം. എസ്‌സി/എസ്ടി/തേര്‍ഡ് ജന്‍ഡര്‍/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50% മാര്‍ക്ക് മതിയാകും. എംഎസ്‌സി കോഴ്‌സില്‍ എന്റോള്‍ ചെയ്തിട്ടുള്ളവര്‍ക്കും 'റിസല്‍ട്ട് അവൈറ്റഡ്' കാറ്റഗറിയില്‍ അപേക്ഷിക്കാം.

ബിഇ/ബിഎഡ്/ബിടെക്/ബി ഫാര്‍മ/എംബിബിഎസ് അവസാനവര്‍ഷക്കാര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും ജെആര്‍എഫിന് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. ലക്ചര്‍ഷിപ്പ്/അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷക്ക് പരിഗണിക്കില്ല. ജെആര്‍എഫിന് പ്രായപരിധി 28 വയസാണ്. ലക്ചര്‍ഷിപ്പിന് പ്രായപരിധിയില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.