സെഞ്ച്വറി അടിക്കാന്‍ കാത്ത് വെണ്ടയും കോവലും; ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പച്ചക്കറി എത്തിക്കുമെന്ന് കൃഷിമന്ത്രി

സെഞ്ച്വറി അടിക്കാന്‍ കാത്ത് വെണ്ടയും കോവലും; ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പച്ചക്കറി എത്തിക്കുമെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: രണ്ട് ആഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില കുറയ്ക്കാനാകുമെന്ന സൂചന നല്‍കി കൃഷിമന്ത്രി പി പ്രസാദ്. ഇടനിലക്കാരെ ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ട് പച്ചക്കറി എത്തിക്കാന്‍ നോക്കുന്നുണ്ട്. ഇതുസംബന്ധിച്ച് തെങ്കാശിയില്‍ ചര്‍ച്ച നടത്തിയിരുന്നു. കര്‍ഷക സംഘങ്ങളില്‍ നിന്നാണ് സര്‍ക്കാര്‍ പച്ചക്കറി വാങ്ങുക. ഹോര്‍ട്ടികോര്‍പ്പിന് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കൃഷിമന്ത്രി ചൂണ്ടിക്കാട്ടി.

കൂടാതെ തദ്ദേശീയ പച്ചക്കറികളും വിപണിയില്‍ സുലഭമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനത്ത് പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്നു. വെള്ളരിക്ക് ഓണക്കാലത്തേക്കാള്‍ കൂടിയ വിലയാണ് നിലവിലുള്ളത്. വെണ്ടയ്ക്ക, വഴുതന, ബീറ്റ്റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. എന്നാല്‍ ആളുകള്‍ വാങ്ങുന്നതിന്റെ അളവ് കുറച്ചതോടെ തക്കാളിക്ക് പത്ത് രൂപ കുറഞ്ഞ് 90 രൂപയായി.


കാബേജിന് പൊള്ളുന്ന വിലയാണ്. 30 രൂപയായിരുന്ന കാബേജിന് 68 രൂപയാണ് പുതിയ വില. പയര്‍ 50 രൂപയില്‍ നിന്ന് 60 രൂപയായി. കോവക്കയ്ക്ക് 40 രൂപയില്‍ നിന്ന് 80 രൂപയും, വെള്ളരിക്ക് 45ല്‍ നിന്ന് 60 രൂപയുമായി. വെണ്ടക്ക 65 രൂപയില്‍ നിന്ന് 90 രൂപയായി ഉയര്‍ന്നു.

വഴുതനങ്ങയ്ക്ക് അഞ്ച് രൂപ വര്‍ധിച്ച് പുതിയ വില 75 രൂപയിലെത്തി. ബീറ്റ്റൂട്ടിന് 70 രൂപയാണ് പുതിയ വില. പാവക്കയ്ക്ക് പത്ത് രൂപ കുറഞ്ഞ് വില 70 ല്‍ എത്തി. സവാള വില 40 രൂപയും ചുവന്നുള്ളി 60 രൂപയുമായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.