ഗുവാഹത്തി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പരിശോധനാ ഫലം രണ്ടു മണിക്കൂറില്‍ ലഭ്യമാകുന്ന കിറ്റ് വികസിപ്പിച്ചു. അസം ദിബ്രുഗഡിലെ ഐ.സി.എം.ആര്‍ റീജിയണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററാണ് (ആര്‍.എം.ആര്‍.സി) കിറ്റ് വികസിപ്പിച്ചത്.
ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിന് ശേഷം പരിശോധനാ ഫലത്തിനായി വിമാനത്താവളങ്ങളിലും മറ്റും മണിക്കൂറുകളോളമുള്ള കാത്തിരിപ്പ് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.
ഒമിക്രോണ്‍ വ്യാപകമായി പടരുന്ന രാജ്യങ്ങളിലെ ഉള്‍പ്പെടെ 1000 കോവിഡ് രോഗികളുടെ സാമ്പിളുകള്‍ കിറ്റിലൂടെ പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടുണ്ട്. കിറ്റിന്റെ ലൈസന്‍സിങ് നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്തയാഴ്ചയോടെ ലൈസന്‍സ് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഐ.സി.എം.ആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ബിശ്വജ്യോതി ബോര്‍ക്കക്കോട്ടിയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. കൊല്‍ക്കത്ത ആസ്ഥാനമായ ജി.സി.സി ബയോടെക്കാണ് വാണിജ്യാടിസ്ഥാനത്തില്‍ കിറ്റ് നിര്‍മിക്കുക. ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഛഝീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലായി രാജ്യത്ത് ഇതുവരെ 36 പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.